തായ്ലൻഡിലെ താം ലുവാംഗ് ഗുഹയിൽ കുടുങ്ങിയ വൈൽഡ് ബോർ എന്ന ഫുട്ബോൾ ടീമിലെ കുട്ടികളെ നമ്മൾ ആരും മറക്കാൻ ഇടയില്ല. ലോകത്തെ മുഴുവൻ ഒറ്റകെട്ടായി എത്തിക്കാൻ ഈ കുട്ടികളുടെ രക്ഷാപ്രവർത്തനം സഹായിച്ചു. മികച്ച രക്ഷാപ്രവർത്തകർ തന്നെയാണ് അന്ന് ലോകം അവർക്ക് മുന്നിലേക്ക് അയച്ചത്. വെള്ളച്ചാട്ടത്തിന്റെ ഗുഹയിൽ നിന്നും രക്ഷപെട്ട കുട്ടികൾ ആദ്യമായി ലോകത്തിനു മുന്നിൽ ദി എല്ലൻ ഡെജനേഴ്സ് ഷോ എന്ന പരിപാടിയിലൂടെ എത്തിയിരിക്കുകയാണ്.
അവരുടെ ടീമിന്റെ തന്നെ വേഷം ധരിച്ചെത്തിയ കുട്ടികൾ ആ ഗുഹക്കുള്ളിൽ അവർ അനുഭവിച്ച ടെൻഷനും മറ്റും ഷോയിൽ പങ്ക് വയ്ക്കുന്നു. പക്ഷെ അവരെ ഞെട്ടിക്കാൻ അവിടെ ഒരാൾ ഉണ്ടായിരുന്നു. അവർ ആരും സ്വപ്നത്തിൽ പോലും കരുതാത്ത ആൾ. 12 പേരും ഒരുപോലെ ആരാധിക്കുന്ന സ്വിസ് ഫുട്ബോൾ സൂപ്പർ താരം ഇബ്രാഹിമോവിച്ച്.
https://www.facebook.com/ellentv/videos/248726675993150/
ഗുഹയിൽ വച്ച് അവർ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല എന്നും പ്രാർത്ഥനകളും, മെഡിറ്റേഷനും അവരെ സഹായിച്ചു എന്നും അവർ പറയുന്നു. അവരെ ഞെട്ടിച്ചു കൊണ്ട് ആണ് എലൻ അവരുടെ പ്രിയ ഫുട്ബോൾ താരത്തെ ക്ഷണിച്ചത്.
Discussion about this post