കുരങ്ങന്റെ തലച്ചോർ
ചൈനയിൽ കണ്ടു വരുന്ന ഒരു ഭക്ഷണമാണിത്. ഇതിനു പുറമെ ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഈ ഭക്ഷണം കണ്ടുവരുന്നു. കുരങ്ങൻ ജീവിച്ചിരിക്കെ തന്നെയാണ് അതിന്റെ തലച്ചോർ പുറത്തെടുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഷണ്ഡത്വം എന്ന അവസ്ഥക്ക് ഇത് സഹായകരമാകും എന്നാണ് കരുതപ്പെടുന്നത്.
കോഡ് മീനിന്റെ ബീജം
ജപ്പാനിൽ കണ്ടു വരുന്ന ഒരുതരം ഭക്ഷണമാണിത്. കോഡ് ഫിഷിന്റെ ബീജത്തിൽ നിന്നും ഉണ്ടാക്കുന്ന ഭക്ഷണം ആണിത്. ഇത് പച്ചക്കും കുക്ക് ചെയ്തും കഴിക്കാനാകും.
യാക്കിന്റെ ലിംഗം
ചൈനയിലെ ഒരു പ്രധാന ഭക്ഷണമാണിത്. ബെയ്‌ജിങ്ങിലെ ഒരു റെസ്റ്റോറന്റിൽ ആണ് ഈ ഭക്ഷണം കൂടുതലും കണ്ടു വരുന്നത്. ഇങ്ങനത്തെ ഭക്ഷണങ്ങൾ ഏറ്റവും കൂടുതൽ കണ്ടു വരുന്നതും ഇവിടെ തന്നെയാണ്. നമ്മുടെ ശരീരത്തിലെ തൊലിക്ക് ഈ ഭക്ഷണം വളരെ നല്ലതാണെന്ന് പറയപ്പെടുന്നു.
മനുഷ്യൻ ബ്രെഡ്
ഭയപ്പെടേണ്ട, ഇത് മനുഷ്യന്റെ മുഖം രീതിയിൽ ഉണ്ടാക്കിയ ബ്രെഡ് മാത്രമാണ്. തായ്‌ലൻഡിലെ ബേക്കറികളിൽ ഈ ബ്രെഡ് നമ്മുക്ക് കാണാൻ സാധിക്കും.
Discussion about this post