അമേരിക്കയിലെ ഒരു കായിക സ്റ്റേഡിയത്തിലെ ഫുഡ് സ്റ്റാളിലെ ഒരു യുവാവാണ് സ്വയം പണി വാങ്ങിച്ചുകൂട്ടിയത്. കക്ഷി കാണിച്ച പ്രവര്‍ത്തി ഫുഡ് സ്റ്റാളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ മൊബെലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെയാണ് കളിമാറിയത്.പിസക്കൊപ്പം സോസ് കൂടാതെ ചേരുവയായി ഇദ്ദേഹത്തിന്‍റെ തുപ്പല്‍ കൂടി ചേര്‍ത്ത് അവിടെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് വിളന്പുകയാണ്. വിഡീയോയില്‍ പിസയില്‍ കക്ഷി തുപ്പിവെയ്ക്കുന്നത് നമ്മുക്ക് വ്യക്തമായി കാണാം. പിസയെടുത്തിട്ട് അതില്‍ കുനിഞ്ഞ് നിന്ന് തുപ്പിയിട്ടതിന് ശേഷം യാതൊരു കൂസലുമില്ലാതെ സോസുമൊഴിച്ച് കൊടുക്കുന്ന വിഡീയോയാണ് നമ്മുക്ക് കാണാന്‍ സാധിക്കുന്നത്.
https://youtu.be/N2291TFZ168
കക്ഷി ഇത് ചെയ്തതതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് ഇതുവരെ ആര്‍ക്കും മനസിലായിട്ടില്ല. എന്തായാലും സോസില്‍ തുപ്പിയിട്ടതിന് ഒാസിന് യുവാവിന് സമൂഹ്യ മാധ്യമങ്ങളില്‍ പ്രശസ്തനായിരിക്കുകയാണ്. കക്ഷിയെ പോലീസ് പിടികൂടി വിവരങ്ങള്‍ അറിഞ്ഞുവരുന്നു. ഡെട്രോയിറ്റ് സ്പോര്‍ട്സ് സര്‍വ്വീസ് നടത്തുന്ന ഫുഡ് സ്റ്റാളിലെ ജോലിക്കാരനായ യുവാവാണ് പിസയില്‍ തുപ്പിയിട്ടതിന് പിടിയിലായിരിക്കുന്നത്. സ്റ്റാള്‍ ഇപ്പോള്‍ പൂട്ടിക്കെട്ടി.
Discussion about this post