ഭക്ഷണമാണ് ഹോര്‍മോണുകള്‍, ഊര്‍ജവ്യവസ്ഥ, മാന സികനില എന്നിവയെ നിയന്ത്രിച്ച് ലൈംഗികശേഷിയെ നിര്‍ണയിക്കുന്നത്. ഇണകളുടെ പരസ്പര ധാരണയും വിശ്വാസവുമാണ് ലൈംഗിക ജീവിത വിജയത്തിന് അത്യന്താപേക്ഷിതം. പോഷക സമൃദ്ധമായ സാധാരണ ഭക്ഷണവും മതിയായ വ്യായാമവുമുണ്ടെങ്കില്‍ പ്രശ്നങ്ങളേതുമില്ലാതെ സാധാരണ ലൈംഗികജീവിതം പുലര്‍ത്താനാവും. ലൈംഗികതയുടെ കാര്യത്തില്‍ ഭക്ഷണം പ്രധാനം തന്നെ. എങ്കിലും അതിനെക്കാള്‍ പ്രാധാന്യം മാനസികാവസ്ഥയ്ക്കാണ്. മിതവും ഹിതവുമായ ഭക്ഷണം ശരീരത്തിനും മനസ്സിനുമേകുന്ന സ്വാസ്ഥ്യം ലൈംഗികതയെ കൂടുതല്‍ ആസ്വാദ്യമാക്കുന്നു.
തക്കാളി സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. ഇതിലുള്ള ലിക്കോപ്പൈന്‍ സ്പേം കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് പെട്ടെന്ന് ഗര്‍ഭപാത്രത്തില്‍ എത്തുന്നതിനുള്ള സ്പീഡും വര്‍ദ്ധിപ്പിക്കുന്നു. ഇലക്കറികളായ ചീര, മുരിങ്ങ എന്നിവയെല്ലാം ധാരാളം കഴിക്കുക. ഇതിലും ധാരാളം കൂടിയ അളവില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല അബോര്‍ഷന്‍ പോലുള്ള അപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഭക്ഷണത്തില്‍ ധാരാളം കടല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക. ഇതിലുള്ള വിറ്റാമിന്‍ ബി 12 ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഇത് ബീജത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നു. കാബേജ് ധാരാളം കഴിക്കുന്നവര്‍ക്കും ഇത്തരത്തില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. വന്ധ്യതയുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ ഇതിലൂടെ ഇല്ലാതാവുന്നു. ഇതില്‍ ഡി ഇന്‍ഡോള്‍ മീഥേന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫൈബ്രോയ്ഡ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.
ബീറ്റാ കരോട്ടിന്റെ പ്രധാന ഉറവിടം എന്ന് പറയാം കാരറ്റിനെ. ഭക്ഷണത്തിന്റെ കൂട്ടത്തില്‍ കാരറ്റ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പച്ചക്കും കറി വെച്ചും ജ്യൂസ് ആക്കിയും എല്ലാം നമുക്ക് കാരറ്റ് കഴിക്കാവുന്നതാണ്. ഇത് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ ബി6, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് പഴം. ഇതും വന്ധ്യത നിരക്ക് കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ ഇത് എല്ലാ വിധത്തിലും പരിഹരിച്ച് ബീജത്തിന്റെ ഗുണം വര്‍ദ്ധിപ്പിക്കുന്നു.
മുട്ട ധാരാളം കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മുട്ടക്ക് വന്ധ്യതയെ വരെ ഇല്ലാതാക്കുന്നതിനുള്ള കഴിവുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തലും ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് നല്‍കുന്നത്. ചേന നമ്മുടെ നാട്ടില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചേന കഴിക്കുന്നത് ഇത്തരത്തില്‍ എല്ലാ വിധത്തിലുള്ള വന്ധ്യതാ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. സ്ത്രീകളില്‍ അണ്ഡവിസര്‍ജനം കൃത്യമാക്കാനും വന്ധ്യതാ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ചേന സഹായിക്കുന്നു. ഉരുളക്കിഴങ്ങ് പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. നിങ്ങളുടെ ഫെര്‍ട്ടിലിറ്റി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്.
മത്സ്യ-മാംസങ്ങള്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏറെയായി. ഇതെല്ലാം വളരെയധികം സഹായിക്കുന്നു പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ഇറച്ചിവിഭവങ്ങള്‍ സഹായിക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല മാതള നാരങ്ങ. മാതളനാരങ്ങ കഴിക്കുന്നത് ഇത് പല വിധത്തിലാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. ഇത് ബീജത്തിന്റെ ചലന ശേഷി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.
Discussion about this post