കഴിഞ്ഞ വ്യാഴാഴ്ച ആണ് ശശി തരൂർ മുഴുവൻ സോഷ്യൽ മീഡിയയെയും വട്ടാക്കി കൊണ്ട് ഒരു വിസ്ഫോടന വാക്കുമായി എത്തിയത്. നരേന്ദ്രമോഡിയെ കുറിച്ച് എഴുതിയ പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുമ്പോൾ ആണ് അദ്ദേഹം 29 അക്ഷരമുള്ള വാക്ക് നമ്മുക്ക് പരിചയപ്പെടുത്തിയത് – (floccinaucinihilipilification) ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ.
https://twitter.com/purnimashukla/status/1050440731423199232
പുസ്തകത്തെ സംബന്ധിച്ചിടത്തോളം അത് ഉദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും, അതിൽ നിന്നും അതിവേഗം ശ്രദ്ധ ഉച്ചരിക്കാൻ കഴിയാത്ത വാക്കിലേക്ക് മാറി. ചിലർ നിഘണ്ടുവിൽ ആ വാക്കിന്റെ അർഥം തിരയുന്ന തിരക്കിലായിരുന്നപ്പോൾ മറ്റു ചിലർ അതിനെ കുറിച്ച് തമാശ പറയുകയും വലിയ വാക്കുകളോട് ഉള്ള തരൂരിന്റെ പ്രണയവും ചർച്ച ചെയ്തു.
https://twitter.com/ShanVarghese4/status/1050215736273031168
ഇപ്പോൾ ഈ വാക്ക് ഉച്ചരിക്കുന്ന മത്സരത്തിൽ പങ്കെടുക്കുകയാണ് കൊച്ചു കുട്ടികൾ. അവർ ആ വാക്ക് ഉച്ചരിക്കുന്നത് ചിലപ്പോൾ നിങ്ങളെ ഞെട്ടിക്കും. ചെറിയ കുട്ടികൾക്ക് ഈ വാക്ക് ബുദ്ധിമുട്ടല്ലെന്ന് തോന്നുന്നു. തനിക്ക് ഈ പ്രായത്തിൽ ഒരിക്കലും അത് ചെയ്യാൻ കഴിയുമായിരുന്നില്ല എന്ന് തരൂരും പറയുന്നു.
https://twitter.com/ramdasrocks/status/1050060377889886208
https://twitter.com/Suganndha/status/1050337027269554177
https://twitter.com/ShashiTharoor/status/1050598120399097856
Discussion about this post