കടലിനടിത്തട്ടിൽ നിന്നും കരയിലേക്ക് എത്തിയാൽ ഉരുകി പോകുന്ന അപൂർവയിനം മത്സ്യത്തെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. പസഫിക്ക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നുമാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. അറ്റ്കാമ ട്രന്‍ജില്‍ 7,500 മീറ്റര്‍ ആഴത്തിലായാണ് 3 അപൂർവ മത്സ്യങ്ങളെ കണ്ടെത്തിയത്. മനുഷ്യർക്ക് അനുയോജ്യമല്ലാത്ത തണുപ്പും മറ്റുമാണ് ഈ മേഖലയിൽ ഉള്ളത്. ഇവിടെയാണ് ഈ മൽസ്യങ്ങളുടെ വാസസ്ഥലം. അതുകൊണ്ട് തന്നെ ഇതുവിട്ട് പുറത്തു പോകാൻ ഈ മത്സ്യങ്ങൾക്ക് കഴിയില്ല.
കടലിനടിത്തട്ടിൽ നിന്നും പിടിച്ചെടുത്ത നൽസ്യം കരയിലെത്തിയപ്പോൾ ഉരുകി കാണാതായെന്നും ശാസ്ത്രജ്ഞന്മാർ പറയുന്നു. പിങ്ക്, പർപ്പിൾ, ബ്ലൂ അറ്റ്‌കാമ എന്നിങ്ങനെ ആണ് ഇതിനു താത്കാലികമായി പേര് നൽകിയിരിക്കുന്നത്.
അതിശൈത്യവും അതിമര്‍ദവുമുള്ള ഈ അടിത്തട്ടില്‍ മറ്റ് സമുദ്ര ജീവികള്‍ക്ക് എത്തിനോക്കാന്‍ പോലും കഴിയില്ല. കടലിനടിത്തട്ടിലേക്ക് സാമാന്യമായ താപനിലയെല്ലാം ഒരുക്കിയതിനു ശേഷം ഇതിനെ കൊണ്ട് വരൻ ആണ് ഗവേഷകരുടെ നീക്കം.
Discussion about this post