49 ദിവസം കടലിൽ അകപെട്ടതിനു ശേഷം ഇന്തോനേഷ്യൻ യുവാവ് അദ്‌ഭുതകരമായി രക്ഷപെട്ടു. എഞ്ചിനോ തുഴയോ ഒന്നുമില്ലാത്ത ഒരു ഫിഷ് ട്രാപ്പ് ബോട്ടിൽ ആണ് ഈ യുവാവ് 49 ദിവസം കഴിഞ്ഞത്. ജൂലൈ മധ്യത്തോടെ ഇന്തോനേഷ്യൻ തീരത്തുനിന്ന് 125 കിലോമീറ്റർ അകലെ അതിശക്തമായയ തിരമാലകൾ കാരണം ആലിഡി നോവൽ അഡിലാങ് എന്ന 18 കാരൻ താൻ ജോലി ചെയ്തിരുന്ന ബോട്ടിനൊപ്പം ഒറ്റപെടുകയായിരുന്നു. ഗുവാമിനു സമീപം ആയിരക്കണക്കിന് കിലോമീറ്റർ അകലെയായിരുന്നു ഈ ചെറുപ്പക്കാരൻ. ഒടുവിൽ ഒരു പനാമിയൻ കപ്പൽ ആണ് യുവാവിനെ രക്ഷപെടുത്തിയത്.
This is Aldi Adilang.
He just survived 49 days stranded on a tiny fishing raft off #Indonesia, with nothing but a walkie-talkie, stove, and generator.
When his fuel ran out, he burned wood from the raft to cook fish and drank seawater he strained with his clothes.#Miracle pic.twitter.com/6YeS5xDIOf
— Muhammad Lila (@MuhammadLila) September 24, 2018
തന്റെ വാസസ്ഥലത്തുനിന്ന് 1,200 മൈൽ അകലെയാണ് ഈ ചെറുപ്പക്കാരനെ രക്ഷപെടുത്തിയത്. പതിനാറാം വയസ്സിലാണ് ഈ ചെറുപ്പക്കാരൻ ബോട്ടിൽ ജോലിക്ക് കയറുന്നത്. “ഞാൻ ഒരു മാസവും 18 ദിവസവും റാഫ്റിലായിരുന്നു. ആദ്യ ആഴ്ച കഴിഞ്ഞപ്പോൾ എന്റെ ഭക്ഷണം തീർന്നു” അഡിലാങ് പറയുന്നു. “കടലിൽ എന്റെ വസ്ത്രങ്ങൾ മുക്കി എടുത്ത് പിന്നെ അത് പിഴിഞ്ഞാണ് ഞാൻ വെള്ളം കുടിച്ചത്.” തന്റെ മാതാപിതാക്കളെ വീണ്ടും കാണാൻ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചില്ലെന്ന് ആദിലാഗ് പറഞ്ഞു
This is the exact, heart-stopping moment they pulled 19-year old Aldi Adilang from the water – after being stranded for 49 days at sea. pic.twitter.com/x3rFOUDxbf
— Muhammad Lila (@MuhammadLila) September 25, 2018
Discussion about this post