മെൽബൺ: ഓസ്ട്രോലിയയിലെ ഡാർലിങ് നദി ‘വെള്ളക്കടലാ’യി മാറിയ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. അയിരക്കണക്കിന് മീനുകൾ ചത്തു പൊങ്ങിയതാണ് നദി വെള്ളക്കടൽ പോലെയാകാൻ കാരണം. പച്ച നിറമുള്ള വിഷ ആല്‍ഗെകളാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ ഇടയാക്കിയതെന്നാണ് വിഗ്ദരുടെ നിഗമനം. മീനുകൾ ഇത്തരത്തിൽ ചത്തു പൊങ്ങാൻ തുടങ്ങിയിട്ട് ഒട്ടേറെ നാളായെന്നും വരും ദിവസങ്ങളിലും ഇത് സംഭവിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
The latest images from #Menindee locals this morning. Distressing and beyond belief. #DarlingRiver pic.twitter.com/XE7uIjsuNN
— Rex Patrick (@Senator_Patrick) January 28, 2019
ആദ്യം നൂറുകണക്കിന് മീനുകളാണ് ചത്തിരുന്നതെങ്കില്‍ ഇപ്പോള്‍ പതിനായിരക്കണക്കിനു മത്സ്യങ്ങളാണ് ദിവസേന ചത്തുപൊങ്ങുന്നത്. ഓസ്ട്രേലിയയില്‍ ഇതു വേനല്‍ക്കാലമാണ്. അതിനാല്‍ നദികളിലും ജലാശയങ്ങളിലും വെള്ളം പൊതുവെ കുറവാണ്. എന്നാല്‍ പതിവിലും താഴേയ്ക്ക് ഡാര്‍ലിങ് നദിയിലെ ജലനിരപ്പ് ഇക്കുറി താഴ്ന്നിരുന്നു. അധികൃതരുടെ വീഴ്ചയാണ് ഇത്തരത്തില്‍ വെള്ളം കുറയാന്‍ കാരണമായതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. അശാസ്ത്രീയമായി ഡാര്‍ലിങ് നദിയിലെ ജലം പലയിടങ്ങളിലേക്കും വഴി തിരിച്ചു വിട്ടിരുന്നു.
അതാണ് ആല്‍ഗെ പെരുകാൻ ഇടയാക്കിയത്. ആൽഗെ പെരുകിയതോടെ ജലത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുകയും മീനുകൾ അവ ആഹാരമാക്കുകയും ചെയ്തു. ആദ്യം വ്യാവസായിക മാലിന്യമോ മറ്റു വിഷാംശമോ നദിയിലേക്കെത്തിയതാകും കാരണമെന്നാണ് കരുതിയത്. എന്നാല്‍ ക്രമേണ ചത്തു പൊങ്ങുന്ന മത്സ്യങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് നദിയിലെ ആല്‍ഗെയുടെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടത്.
നാഗപ്പൂര്‍: റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ വേദിയില്‍ നൃത്തം കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേര്‍ക്ക് പണം എറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. നാഗ്പൂരിലെ കോണ്‍സ്റ്റബിള്‍ പ്രമോദ് വാല്‍ക്കേനേയാണ് സസ്പെന്‍റ് ചെയ്തത്. സ്കൂളിന് സമീപം ഡ്യൂട്ടിയിലായിരുന്ന കോണ്‍സ്റ്റബിള്‍ പരിപാടി കാണാനായെത്തിയതായിരുന്നു. തുടര്‍ന്ന് ഇയാള്‍ വേദിയിലേക്ക് കയറി നോട്ടുകള്‍ കുട്ടികളുടെ നേര്‍ക്ക് എറിഞ്ഞു.
സില പരിഷദ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് സ്റ്റേജിലുണ്ടായിരുന്നത്. പരിപാടി കാണാനെത്തിയവര്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഈ പ്രവൃത്തി വീഡിയോയില്‍ ചിത്രീകരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോയതായിരുന്നു അവിടെയെന്നും
എന്നാല്‍ കുട്ടികളുടെ നൃത്തം ഇഷ്ടപ്പെട്ട ചിലര്‍ പണം പിരിച്ച് നല്‍കി തന്നോട് അവരുടെ പ്രതിനിധിയായി സ്റ്റേജില്‍ കയറി കുട്ടികള്‍ക്ക് പണം കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സ്റ്റേജില്‍ കയറിയതെന്നാണ് കോണ്‍സ്റ്റബിളിന്‍റെ വിശദീകരണം.
മീനുകൾ ചത്തുപൊങ്ങിയതോടെ നിരവധി പേർ ചിത്രങ്ങളും വീഡിയോകളും എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതോടെ വിഷയത്തിൽ അധികൃതർ നടപടി സ്വീകരിക്കാത്തതിനെ ചൊല്ലി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മീനുകൾ ചത്തുപൊങ്ങുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ആല്‍ഗെകള്‍ എന്ന സസ്യ സമാന സൂക്ഷ്മ ജീവികള്‍ ലോകത്തെങ്ങുമുണ്ട്. ഇവയ്ക്കു വ്യത്യസ്ത വലിപ്പവും വര്‍ഗവും സ്വഭാവവുമാണുള്ളത്. ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലുമാണ് ഇവ പ്രധാനമായും വളരുന്നത്.
Discussion about this post