മിക്ക ബോളിവുഡ് സിനിമകളിലും ഒരു സ്വകാര്യ അന്വേഷകന്റെ ജീവിതം പലപ്പോഴും പറയാറുണ്ട്. ഒരു സ്വകാര്യ അന്വേഷകയായി പ്രവർത്തിക്കുന്ന ഒരു സ്ത്രീ ഇന്ത്യയിൽ കേൾക്കാത്ത ഒരു കാര്യം ആണ്.
മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ സ്വകാര്യ അന്വേഷകയായി അറിയപ്പെടുന്ന രജനി പണ്ഡിറ്റ്ന്റെ കഥ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജ് ആണ് പങ്കു വച്ചത്. അവരുടെ കഥ ഇപ്പോൾ എല്ലാവരുടെയും പ്രിയപ്പെട്ടത് ആവുകയാണ്. 16000-ത്തിലേറെ ലൈക്കുകൾ ലഭിച്ച ഈ പോസ്റ്റ് പലരും പങ്കുവെച്ചു.
സി.ഐ.ഡി.ക്കൊപ്പം പിതാവ് ജോലി ചെയ്തത് അവരുടെ ” സമഗ്ര അന്വേഷണ” കലയുടെ പഠനത്തിന് ഇത് സഹായിച്ചു എന്ന് പണ്ഡിറ്റ് കരുതുന്നു. അവളുടെ ആദ്യ കേസ് മുതൽ അവൾ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ, അവൾ പങ്കെടുത്ത നിരവധി കേസുകൾ ഉഅങ്ങനെ പോകുന്നു കഥ.
https://www.facebook.com/humansofbombay/photos/a.188058468069805/981073928768251/?type=3
ഈ ജോലി അറിഞ്ഞു ജനങ്ങൾ എങ്ങനെ സമീപിച്ചു എന്നതിന് അവർ മറുപടി പറയുന്നു, ” കേട്ടറിഞ്ഞാണ് പലരും അടുത്ത് എത്തിയത്. അവരുടെ ചെറിയ ചെറിയ കേസുകൾ അന്വേഷിക്കാനായി. വാർത്താ ചാനലുകൾ, പേപ്പറുകൾ എന്നെ സമീപിച്ചു. ഇന്ത്യയിലെ ആദ്യ വനിതാ ഡിറ്റക്റ്റീവ് ആയി ഞാൻ മാറി. ഇത് വളരെ കഠിനമായ ജോലിയാണ്, എന്റെ മാതാപിതാക്കൾ പോലും ആദ്യം ഇത് അറിയില്ലായിരുന്നു.
Discussion about this post