ഇന്ത്യന്‍ സംസ്ഥാനമായ കശ്മീരില്‍ മഞ്ഞുവീഴ്ച നമ്മളെ എല്ലാം ഒരേപോലെ സന്തുഷ്ടരാക്കിയ ഒരു ദൃശ്യമാണ്. ഒരിക്കല്‍ എങ്കിലും ആ പ്രതിഭാസം നേരിട്ട് അറിയണമെന്ന് ആഗ്രഹിച്ചവര്‍ ഒരുപാട് കാണും. ഇന്ത്യക്ക് പുറത്തും ഇപ്പോള്‍ മഞ്ഞുവീഴ്ച്ചയുടെ സമയം ആണ്. കാനഡയില്‍ ആദ്യ മഞ്ഞുവീഴച ചിത്രങ്ങളില്‍ എല്ലാവരുടെയും ഹൃദയത്തില്‍ സന്തോഷം നല്‍കുന്ന ഒന്നുണ്ട്. രണ്ട് എറിട്രിയന്‍ കുട്ടികളുടെ ചിത്രങ്ങള്‍ ആണിത്. അവരുടെ ആദ്യ അനുഭവം ആണിത്. ഈ സഹോദരി സഹോദരന്‍ കൂട്ട്‌കെട്ട് അഭയാര്‍ഥികളായി ആണ് ഇവിടേക്ക് എത്തിയത്.
A first snowfall for Eritrean children new to Canada. #NewcomersWelcome #WelcomeToCanada #RefugeesWelcome #privatesponsorship #BVOR pic.twitter.com/XaWTDGAxfg
— Rebecca Davies (@RebsD) November 10, 2018
അവരുടെ താമസ സ്ഥലത്തുള്ള ഒരു സ്ത്രീ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കുട്ടികള്‍ സന്തോഷത്തില്‍ തുള്ളി ചാടുന്നതും, മഞ്ഞില്‍ കിടന്നുരുളുന്നതും സന്തോഷത്തോടെ കളിക്കുന്നതും കാണാന്‍ കഴിയും. വീഡിയോ പോസറ്റ് ചെയ്ത ഡേവിസ് എന്ന സത്രീയാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. അവര്‍ക്ക് ഒരു സ്ഥിരതാമസം ഒരുങ്ങുന്നത് വരെയാണ് ഇത്.
കാനഡയുടെ പ്രസിഡന്റായ ജസ്റ്റിന്‍ ട്രൂഡുവും ഡേവിസിന്റെ ട്വീറ്റ് പങ്കു വയ്ക്കുകയും അവള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദി പറയുകയും ചെയ്യുന്നു.
Discussion about this post