വിവാഹിതരായതിന് ശേഷം ആദ്യമായി നവ വധുവിനെ അഭിമുഖീകരിക്കാന്‍ പോകുമ്പോള്‍ പുരുഷന്‍മാര്‍ക്കുളള വ്യാകുലതയാണ് ആദ്യരാത്രിയില്‍ താന്‍ എങ്ങനെയാണ് തന്‍റെ പ്രിയതമയെ സമീപിക്കേണ്ടതെന്നും എന്തൊക്കെ സംസാരിക്കണം എന്നൊക്കെ. എന്തു പറഞ്ഞാണ് തുടങ്ങുക. എന്തെങ്കിലും പറഞ്ഞാല്‍ അത് തെറ്റായിപ്പോകുമോ എന്നിങ്ങനെ സംശയങ്ങള്‍ നീളുകയാണ്. ഇതിനായി ഒരുപക്ഷേ പുസ്തകങ്ങള്‍ വരെ റെഫര്‍ ചെയ്തവര്‍ ഉണ്ടാകും. അതിനാല്‍ ആദ്യരാത്രിയില്‍ എങ്ങനെയാണ് സ്ത്രീയോട് പെറുമാറേണ്ടതെന്നും എങ്ങനെ നവവധുവിന്റെ മനസില്‍ നിങ്ങള്‍ക്ക് നല്ലൊരു ഇമേജ് സൃഷ്ടിച്ചെടുക്കാം എന്നതിനെപ്പറ്റിയും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
1) അവരെ മനസിലാക്കുക
ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ മുന്നില്‍ ഇരിക്കുന്ന നവവധുവിന്‍റെ മനസ് വായിക്കാന്‍ പഠിക്കുക എന്നതാണ്. മനസ് വായിച്ച് അതിനനുസരിച്ച് പെരുമാറിയാല്‍ നിങ്ങളോട് അവര്‍ക്ക് ബഹുമാനം ഇരട്ടിക്കും. ഒരുപക്ഷേ എല്ലാവര്‍ക്കും സാധ്യമായ കാര്യമായിരിക്കില്ല ഒരാളുടെ മനസ് വായിക്കാന്‍ കഴിയുക എന്നത്. വിഷമിക്കേണ്ട അതിന് സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ അവരോട് തുറന്ന് ചോദിക്കാം ആര്‍ യു റെഡിയെന്ന്. നിങ്ങള്‍ തയ്യാറാണോ എന്ന് ഒറ്റ ഒരു വാക്ക് മാത്രം മതി. അത് ചോദിക്കുന്നതിന് യാതൊരു വിധ മടിയും കാണിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ മനസിലാക്കുക എല്ലാവരുടേയും മനസ് ഒരുപോലെ ആയിരിക്കണമെന്നില്ല ,കല്യാണ ദിവസത്തെ തിരക്കും അലച്ചിലും കാരണം അവര്‍ ഒരുപക്ഷേ ക്ഷീണിതയായിരിക്കാം. അല്ലെങ്കില്‍ ആദ്യമായി മറ്റൊരാളുടെ കിടപ്പറയില്‍ വരുന്നതിന്‍റെ ഉത്കണ്ഠയും അവര്‍ക്ക് കൂട്ടായി ഉണ്ടാകാം. ഇതിനിടയില്‍ നിങ്ങള്‍ ലൈംഗിക ബന്ധത്തിനു കൂടി നിര്‍ബന്ധിക്കുന്പോള്‍ അവര്‍ക്ക് മനസില്‍ വിരസതയായിരിക്കും ഉടലെടുക്കുക.
ഒരിക്കല്‍ കൂടി മനസിലാക്കുക രണ്ടുപേരും ഒരേ മനസോടെ ആണെങ്കില്‍ മാത്രമേ സെക്സ് പൂവണിയുകയുള്ളൂ. അതുമല്ല ആര്‍ യു റെഡി എന്ന് ചോദിക്കുന്നതിലൂടെ നിങ്ങള്‍ക്ക് അവരുടെ മനസില്‍ പ്രതിഷ്ഠിക്കുന്ന സ്ഥാനം വളരെ വലുതായിരിക്കും. തയ്യാറാണോ എന്ന് നിങ്ങള്‍ക്ക് പരോക്ഷമായി (ഇന്‍ഡയറക്ടായി) ചോദിക്കാം. ടയേടാണോ ( ക്ഷീണിതയാണോ) , ആര്‍ യു ഫീല്‍ സ്ലീപ്പി ( ഉറക്കം വരുന്നുണ്ടോ എന്നൊക്കെ നിങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം അവരുടെ മൂര്‍ദ്ദാവില്‍ (നെറ്റി മുതല്‍ തലയുടെ മുകളിലേക്ക് ) തലോടി ചോദിക്കാം.
2) വ്യത്തിയും വസ്ത്രധാരണ രീതിയും ഒഴിച്ചുകൂട്ടാനാവാത്തത്
മേല്‍പ്പറഞ്ഞകാര്യത്തില്‍ നിങ്ങള്‍ വളരെ വലിയ ശ്രദ്ധ നല്‍കേണ്ട ഒരു വിഷയമാണ്. ഓര്‍ക്കുക വൃത്തിയില്ലാത്ത പുരുഷന്‍മാരെ സ്ത്രീകള്‍ അവരുടെ പരിസരത്ത് പോലും അടുപ്പിക്കില്ല. പ്രത്യേകിച്ച വായ് നാറ്റം. അത് ഒരിക്കലും അവര്‍ സഹിക്കില്ല. അതുകൊണ്ട് നിങ്ങള്‍ ശരിക്കും നിങ്ങള്‍ക്ക് വായ് നാറ്റമെന്ന അസഹയനീയമായ അവസ്ഥ ഉണ്ടോ എന്ന് ഒരു പുനപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. സാധാരണ നിങ്ങള്‍ക്ക് വിഷമമായാലോ എന്ന് വിചാരിച്ച് ആരും ഇതൊന്നും തുറന്ന് പറയില്ല. നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളോടെ അല്ലെങ്കില്‍ വീട്ടിലെ ആരോടെങ്കിലോ ഈ അവസ്ഥയെക്കുറിച്ച് ചോദിച്ച് മനസിലാക്കാം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ ഇതിന് പ്രതിവിധി കാണേണ്ടത് അത്യാന്താപേക്ഷിതമാണ്. വായ് നാറ്റം കുറക്കുന്നതിനായി നിങ്ങള്‍ മൗത്ത് ഫ്രഷ് നര്‍ മുതലായവ ഉപയോഗിച്ചത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലായെന്ന് മനസിലാക്കുക. ദുര്‍ഗന്ധം വരുന്നത് നിങ്ങളുടെ ആന്തരിക അവയവങ്ങളില്‍ നിന്നാണ് എന്ന് മനസിലാക്കുക. ഒരുപക്ഷേ നിങ്ങളുടെ കുടലില്‍ ഉള്ള വൃണങ്ങള്‍ ഇതൊക്കെ ഇതിന് കാരണമാകാം. നിങ്ങള്‍ ചെയ്യേണ്ടത് അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ ഒരു വിദഗ് ധനായ ദന്തല്‍ ഡോക്ടറെ സമീപിക്കുക.
ഫിലിപ് സ് എന്ന ഒരു ദേശീയ സംഘടന നടത്തിയ സര്‍വ്വേ പ്രകാരം സൗന്ദര്യമുള്ള പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് ഇഷ്ടം നല്ല വൃത്തിയുളള പുരുഷന്‍മാരെയെന്നാണ് . അതുകൊണ്ട് നിങ്ങള്‍ വൃത്തി ജീവിതത്തിന്‍റെ ഭാഗമാക്കുക. പിന്നെ ശരീരത്തിന്‍റെ ആകാരവടിവിനും നിറത്തിനും അനുയോജ്യമായ വസ്ത്രങ്ങള്‍ വാങ്ങി അണിയുക. ഒരിക്കലും ചേരാത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ജോക്കര്‍ ആകാന്‍ ശ്രമിക്കരുത്. മനസിലാക്കുക . ഭംഗിയുള്ള വസ് ത്രങ്ങള്‍ അണിഞ്ഞില്ലെങ്കിലും വൃത്തിയുളള വസ് ത്രം ധരിക്കുക. ദുര്‍ഗന്ധം സ്ത്രീക്കെന്ന് മാത്രമല്ല ആര്‍ക്കും ഇഷ്ടമല്ല. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്ന സ്ത്രീ ഒരിക്കലും ഇതൊന്നും പറയില്ല. കാരണം നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകും എന്ന് കരുതി. പക്ഷേ അവരുടെ ഉപബോധ മനസില്‍ ഒന്ന് കുറിക്കപ്പെടും നിങ്ങളോടുള്ള നീരസം. അറിഞ്ഞിരിക്കുക. ഏറ്റവും കൂടുതല്‍ ദാന്പത്യ തകര്‍ച്ച (ഡിവോഴ്സ് ) ഉണ്ടാകുന്നത് മേല്‍ വിവരിച്ച (വായ് നാറ്റം, ദുര്‍ഗന്ധം) കാരണങ്ങളാലാണെന്ന് വ്യക്തമായും തെളിഞ്ഞതാണ്.
3) ലിംഗോദ്ധാരണം
നിങ്ങള്‍ വിചാരിക്കുന്നത് പോലെ ആദ്യരാത്രിയില്‍ നിങ്ങള്‍ക്ക് സെക് സില്‍ ഏര്‍പ്പെടുന്നതിനായുള്ള സാധ്യതകള്‍ ലഭ്യമാകില്ല ഉദ്ദേശിച്ചത് ആ നിമിഷം ലൈംഗിക ബന്ധം സാധ്യമാക്കുന്നതിനായി ലിംഗോദ്ധാരണം നിങ്ങള്‍ക്ക് അസാധ്യമായ ഒരു കടന്പയായി അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഒരിക്കലും മനസ് മടുക്കേണ്ട കാര്യമില്ല. അത് സംഭവിക്കുന്നത് നിങ്ങളുടെ ടെന്‍ഷനും ഉത്കണ്ഠയും സ്ട്രസും തളര്‍ച്ചയും എല്ലാം ഒന്ന് കൊണ്ട് മാത്രമാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ആകുലപ്പെടാതിരിക്കുക. കൂളായി നിങ്ങളുടെ പ്രതിശ്രുത വധുവിനെ സമീപിക്കുക. ആദ്യരാത്രി തന്നെ ശരീരികമായി സെക്സ് ബന്ധം സാധ്യമായെന്ന് വരില്ല എന്ന് ഓര്‍ക്കുക. അന്ന് നിങ്ങള്‍ക്ക് മറ്റ് പലതും പ്രാപ്യമാണ്. നിങ്ങളുടെ വധുവുമായി നിങ്ങള്‍ക്ക് രസകരമായ സംഭാഷണത്തില്‍ ഏര്‍പ്പെടാം. വളരെ സുക്ഷ്മതയോടെ ( ഇന്‍റലിജന്‍റ് ) സംസാരിക്കുക അര്‍ത്ഥമാക്കിയത് നിലവാരമുളള തമാശകള്‍ ഷെയര്‍ ചെയ്യുക. ചളി പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കാതിരിക്കുക. അവരുടെ മടിയില്‍ തല ചായ് ച് കൊണ്ട് അവളുടെ കണ്ണുകളില്‍ നോക്കി നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും നിങ്ങളെക്കുറിച്ചും സംസാരിക്കുക. നിങ്ങള്‍ക്ക് ഒരു ലക്ഷ്യമുള്ള ഒരാളാണ് വലിയ ആളാകാന്‍ ആഗ്രഹിക്കുന്നു എന്നതൊക്കെ അവരില്‍ നിങ്ങളെക്കുറിച്ച് മതിപ്പുളവാക്കും.
4) സ്ഖലനം
ഒരിക്കലും നിങ്ങള്‍ മനസില്‍ പ്രതീക്ഷിക്കുന്നതായിരിക്കില്ലാ അന്ന് കിടപ്പറയില്‍ സംഭവിക്കാന്‍ പോകുന്നത്. പോണ്‍ സൈറ്റിലും മറ്റും കണ്ട് അതാണ് സെക് സ് എന്ന് നിങ്ങള്‍ ഒരിക്കലും തെറ്റിദ്ധരിക്കരുത്. അത് നിങ്ങളുടെ ദാന്പത്യബന്ധം തകര്‍ക്കുമെന്ന് ഉറപ്പാണ്. ഒരിക്കലും പോണ്‍ സൈറ്റുകളില്‍ കാണിക്കുന്ന പ്രകാരം ആര്‍ക്കും പ്രവാര്‍ത്തികമാക്കാന്‍ കഴിയില്ല. അവര്‍ പല മരുന്നുകളും മറ്റും ശരീരത്തില്‍ പ്രയോഗിക്കുന്നത് കൊണ്ടാണ് അത് സംഭവിക്കുന്നത്. അത് കണ്ട് ഇതാണ് സെക് സ് ഇങ്ങനെ ചെയ് തില്ലെങ്കില്‍ സ് ത്രീക്ക് നമ്മളെപ്പറ്റി വിരുദ്ധമായ അഭിപ്രായം ഉണ്ടാകും എന്നൊന്നും ഒരിക്കലും ചിന്തിക്കരുത്. നിങ്ങള്‍ സെക് സ് സിനിമകളില്‍ കാണുന്ന വിധമെല്ലാം പരീക്ഷിക്കാന്‍ തുനിഞ്ഞാല്‍ അവര്‍ക്ക് നിങ്ങളില്‍ വെറുപ്പും വിദ്വേഷവും മാത്രമാകും ഉണ്ടാകുക. ആദ്യരാത്രിയില്‍ ശ്രീഘസ് കലനം സംഭവിച്ചാല്‍ നിങ്ങള്‍ ഒരിക്കലും മനസിനെ പിന്നോട്ട് വലിക്കുകയോ. ദുംഖാര്‍ത്തരാകുകയോ വേണ്ട. നിരന്തരമുള്ള പരിശീലനത്തിലൂടെ ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന് അറിയുക.
5) രതിമൂര്‍ച്ഛ
രതിമൂര്‍ച്ഛയില്‍ എത്തുകയയെന്നത് ഒരു സ്ത്രീയുടെ ലൈഗികബന്ധത്തിന്‍റെ പരിപൂര്‍ണ്ണതയയില്‍ എത്തുന്ന നിമിഷങ്ങളാണ്. അതുകൊണ്ട് എങ്ങനെ അവളെ രതിമൂര്‍ച്ഛയില്‍ എത്തിക്കാം എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. സ് ത്രീക്ക് ഓര്‍മ്മിക്കാവുന്ന വിധമുള്ള ലൈഗിക സുഖത്തിലേയ്ക്ക് എത്തിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്ത്വമാണ്. കിടപ്പറയില്‍ ഒരിക്കലും നിങ്ങള്‍ സ്വാര്‍ത്ഥന്‍ (സെല്‍ഫിഷ് ) ആകരുത്. ഓര്‍ക്കുക സെക് സ് അവള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അത് നിഷേധിച്ചാല്‍ പരിണിതഫലം വളരെ വേദനിപ്പിക്കുന്നതായിരിക്കുമെന്ന് പറയാതെ തന്നെ അറിയാമായിരിക്കുമല്ലോ. പക്ഷേ ആദ്യരാത്രിയില്‍ തന്നെ രതിമൂര്‍ച്ഛയില്‍ എത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും തന്നെത്താന്‍ കുറ്റപ്പെടുത്തി സ്വയം പഴിക്കേണ്ട കാര്യമില്ല. മനസിലാക്കുക സ് ത്രീകള്‍ എല്ലായ് പ്പോഴും രതിമൂര്‍ച്ഛയില്‍ എത്തില്ല എന്ന സത്യം. അവരെ ആദ്യരാത്രിയില്‍ തന്നെ അത്തരത്തിലൊരു അവസ്ഥയിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ സാധിച്ചില്ലെങ്കിലും അവരോട് സ് നേഹത്തോടെ മനസില്‍ തട്ടി സംസാരിക്കുക. ഒരുപക്ഷേ നിങ്ങളുടെ സ്നേഹപൂര്‍വ്വമുളള സംസാരം അവരെ ആ നിലയിലേക്ക് എത്തിച്ചേക്കാം.
6) ആദ്യരാത്രി ലൈംഗിക ബന്ധം മാത്രമല്ല
ആദ്യരാത്രി…. ബന്ധുക്കള്‍ നവവധുവിനോട് സ്വകാര്യം പറയുന്നതും അല്‍പ്പം കഴിഞ്ഞ് നവവധുവിനെ അവര്‍ വലിയൊരു ചിരിയോടെ കിടപ്പറയിലേക്ക് തളളി വിടുന്നതും. ഒരു ഗ്ലാസ് പാലും പിടിച്ച് നവവധു നാണംകുണുങ്ങി വരുന്നതും… ഇതൊക്കെ ആയിരിക്കും സാധാരണ നമ്മളുടെ മനസില്‍ അല്ലേ… പക്ഷേ യാഥാര്‍ത്ഥത്തില്‍ ഈ പറഞ്ഞതില്‍ നിന്നെല്ലാം വളരെ അകലെയാണ് സത്യങ്ങള്‍. വളരെ ചുരുക്കം നവ ദന്പതിമാര്‍ക്ക് ആദ്യരാത്രിയില്‍ ലൈംഗിക ബന്ധം സാധിക്കുന്നില്ല എന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട് നിങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ അല്ലെങ്കില്‍ മനസില്‍ പ്രതീക്ഷിച്ചത് പോലെ സംഭവിച്ചില്ലെങ്കില്‍ ഒരിക്കലും നിരാശപ്പെടേണ്ട ആവശ്യമില്ല. അവരോട് സംസാരിക്കുക, അവരെ മനസിലാക്കുക, അവരുടെ ഇഷ്ടത്തിനൊത്ത് പെരുമാറുക ,അവരുടെ പ്രിയപ്പെട്ടവന്‍ ആകുക , അവരെ നിങ്ങള്‍ സംരക്ഷിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവള്‍ അതിനായി മാനസികമായും ശാരീരികമായും നിങ്ങള്‍ക്കായി തയ്യാറെടുക്കും ആദ്യരാത്രിക്ക് ശേഷമുള്ള ദിനങ്ങളില്‍.
Discussion about this post