നായയുടെ വാലില്‍ മലപ്പടക്കം കെട്ടി പൊട്ടിച്ച യുവാക്കളുടെ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ഒരു കൂട്ടം യുവാക്കളാണ് നായയുടെ വാലില്‍ മാലപ്പടക്കം കെട്ടി തീകൊളുത്തിയത്. പടക്കത്തിന് തീ കൊളുത്തിയ ശേഷം യുവാക്കള്‍ ഓടി മാറുന്നത് വീഡിയോയില്‍ ദൃശ്യമാണ്. പടക്കം പൊട്ടുന്നതോടെ നായ ഭയന്നു പോകുന്നത് കണ്ട് ആസ്വദിക്കുകയാണ് യുവാക്കള്‍.
നായ പ്രാണവേദനയോടെ ഓടുന്നത് നോക്കി നിന്ന് ആസ്വദിക്കുന്ന യുവാക്കള്‍ക്കെതിരെ നിരവധി പേര്‍ പ്രതിഷേധിച്ചു. മനഃസാക്ഷി മരവിച്ച ഇത്തരം ക്രൂരത കാട്ടിയവര്‍ക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഇവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇതിനോടകം വൈറലായി.
https://youtu.be/GbbCMVZxg8Y
Discussion about this post