തുർക്കിയിലെ സാൾട്ട് ബെയുടെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ റസ്റ്റോറന്റിൽ തീ കൊണ്ടുള്ള അഭ്യാസത്തിനിടെ നാല് ഉപഭോക്താക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. കത്തിയും സ്റ്റീക്കുകളും ഉള്ള സ്റ്റണ്ടുകൾക്ക് പേരുകേട്ട ഇവിടത്തെ ഷെഫ് പലപ്പോഴും ഭക്ഷണം തന്ത്രങ്ങളും മറ്റും ഉപയോഗിച്ച് ഉപഭോക്താക്കളെ അദ്‌ഭുതപ്പെടുത്താറുണ്ട്.
ഒരു ബാർടെൻഡർ എന്തോ ലിക്വിഡ് തീയിലേക്ക് ഒഴിച്ചപ്പോൾ ആണ് തീ പടർന്ന് അപകടം ഉണ്ടായത്. നാടകീയമായ സംഭവങ്ങൾ നടക്കുന്ന വീഡിയോ ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കഴിഞ്ഞു.
ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ ഇൻസ്റാഗ്രാമിലും ട്വിറ്ററിലും വൈറലാകുന്നത്. ദൃശ്യത്തിൽ തീ പിടിക്കുന്നതിനു അടുത്ത് ആളുകൾ ഇരിക്കുന്നത് കാണാൻ കഴിയും. എന്നാൽ ഒരു വെളുത്ത പാത്രത്തിൽ നിന്നാണ് ബാർട്ടൻഡർ എന്തോ ഒഴിക്കുന്നത് കാണാനും സാധിക്കും.
Discussion about this post