തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിൽ ആമിർ ഖാന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഫിറാംഗി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആമിർ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് എന്ന വിശേഷണത്തോടെയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ ഒരുങ്ങുന്നത്. ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രിന കൈഫ് എന്നിവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ധൂം 3 സംവിധാനം ചെയ്യുകയും, ധൂം, ബ്ലഫ് മാസ്റ്റേഴ്സ്, ധൂം 2 എന്നിവക്ക് തിരക്കഥയൊരുക്കുകയും മണി രത്‌നത്തിന്റെ ഗുരു, രാവൺ എന്നി ചിത്രങ്ങൾക്ക് സംഭാഷണം രചിക്കുകയും ചെയ്ത വിജയ് കൃഷ്ണ ആചാര്യ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത്. കടൽ കൊള്ളയും മറ്റും ചർച്ച ചെയ്യുന്ന ചിത്രമാണിത്.
നേരത്തെ അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവരുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന മോഷൻ പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. സുരയ്യ എന്ന കഥാപാത്രത്തെ കത്രിന അവതരിപ്പിക്കുന്നു. ഖുദാഭക്ഷ് എന്ന കടൽ കൊള്ളക്കാരനെ അമിതാഭ് ബച്ചനും അവതരിപ്പിക്കും.
Discussion about this post