മിക്ക വധുക്കൾക്കും, അവരുടെ വിവാഹദിനവും അവരുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ അവസരങ്ങളിൽ ഒന്നാണ്. എന്നിരുന്നാലും, ജെസ്സിക പജെറ്റിന്റെ കല്യാണം ദിവസം എങ്ങനെയായിരിക്കണമെന്ന് അവൾ ആഗ്രഹിച്ചോ അതുപോലെ ആയിരുന്നില്ല. ഒരു അപകടം മൂലം, 2017 നവംബറിൽ അവളുടെ വരൻ കെൻഡാൽ ജെയിംസ് മർഫി കൊല്ലപ്പെട്ടു. അയാൾക്ക് വേണ്ടി അവൾ അവരുടെ കല്യാണം ഉറപ്പിച്ച ദിവസം കല്യാണ വേഷത്തിലെത്തി തന്റെ ആദരവ് അറിയിച്ചു.
പാഡ്ജിന്റെ ഹൃദയസ്പർശിയായ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. വിവാഹവസ്ത്രത്തിൽ മർഫിയുടെ ശവകുടിരത്തിനു മുന്നിൽ അവർ എത്തുന്ന ചിത്രം ആണ് ഇത്. ഒരു ഫേസ്ബുക് പേജ് ആണ് പങ്ക് വച്ചത്.
https://www.facebook.com/permalink.php?story_fbid=1122736507889652&id=142206792609300
കഴിഞ്ഞ വർഷം നവംബറിൽ ആണ് മർഫി മരിച്ചത്. സഹപ്രവർത്തകനായ കോൾബി ബ്ലെയ്ക്ക് അവരുടെ വാഹനം മറ്റൊരു കാറിൽ കൊണ്ട് ഇടിക്കുകയായിരുന്നു. ബ്ലെയ്ക്കിന് പരിക്കൊന്നും പറ്റിയില്ല പക്ഷെ അദ്ദേഹത്തിന്റെ മദ്യപാനം പരിശോധിച്ചത്തിൽ ആ ദിവസം അദ്ദേഹം അളവിൽ അധികമായി മദ്ധ്യം കഴിച്ചതായി കണ്ടെത്തി.
Discussion about this post