കഴിഞ്ഞ മാസമാണ് ജക്കാർത്തയിൽ നിന്ന് 189 യാത്രക്കാരെ കയറ്റിയ ജെറ്റ്ലൈൻ വിമാനം ജാവാ കടലിൽ തകർന്നു വീണത്. ലയൺ എയർ ഫ്ളൈറ്റ് 610 ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. അതിൽ ഇന്റൻ സിയറി എന്ന പെൺകുട്ടിയുടെ നവവരനും ഉണ്ടായിരുന്നു. ജക്കാർത്തയിൽ ഒരു കോൺഫറൻസിൽ ഹാജരായ ശേഷം തിരികെ വരുകയായിരുന്നു അദ്ദേഹം.
അയാളുടെ ഓർമയ്ക്കും നൽകിയ വാക്കിനും വില കൊടുത്ത സിയറി കല്യാണ ദിവസം ഒറ്റക്ക് എത്തി ആ ആഗ്രഹം നിറവേറ്റി. വെള്ള വിവാഹ വസ്ത്രവും, വെള്ള ഹിജാബും കയ്യിൽ പൂക്കളുമായി നിൽക്കുന്ന അവളുടെ ചിത്രം ഇപ്പോൾ വൈറൽ ആവുകയാണ്.
https://www.instagram.com/p/BqEf_wPnrAX/
റിയോ ഒരു ഡോക്ടറായിരുന്നു. നവംബർ 11 ന് ദമ്പതികൾ അവരുടെ കല്യാണ ദിവസമായി തീരുമാനിച്ചിരുന്നു.
Discussion about this post