മഹാരാഷ്ട്രയിലെ ഓട്ടെൂർ ജില്ലയിലെ യാവദവാഡി ഗ്രാമത്തിൽ കിണറ്റിൽ വീണ പെൺപുലിയെ രക്ഷപെടുത്തി. 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് ആണ് 7 വയസ്സ് പ്രായമുള്ള പുലി വീണത്. വൈൽഡ്ലൈഫ് എസ്ഓഎസ് അംഗങ്ങളും വനംവകുപ്പ് അധികൃതരും ചേർന്നാണ് പുലിയെ രക്ഷപെടുത്തിയത്.
പുലിയെ രക്ഷിക്കുന്ന ഒരു 2 മിനിറ്റ് വീഡിയോ അവർ തങ്ങളുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിൽ പുലി ഒരു ഏണിയിൽ ഇരിക്കുന്നത് കാണാൻ സാധിക്കും. മുകളിൽ രണ്ട് കൂട്ടരും പുലിക്ക് വേണ്ടി ഒരു കൂട് ഉണ്ടാക്കുന്നതും കാണാൻ കഴിയും. അതിനു ശേഷം ആ കൂട് താഴെ പുലിക്ക് ഇട്ട് കൊടുക്കുന്നുണ്ട്. പുലി യാതൊരു മടിയും കൂടാതെ അതിനുള്ളിലേക്ക് കയറുന്നതും കാണാൻ കഴിയും.
Discussion about this post