പിതൃദിനത്തില്‍ മകള്‍ നല്‍കിയ സമ്മാനം കണ്ട് അച്ഛന്‍ പൊട്ടിക്കരഞ്ഞു. ഫ്‌ലോറിഡ സ്വദേശി അനഡേല്‍മോ അപോന്റിന് മകള്‍ കസേന്ദ്ര നാപിയര്‍ നല്‍കിയത് വ്യത്യസ്ത സമ്മാനമായിരുന്നു. ഒരു പാവ. എന്നാല്‍ അതൊരു സാധാരണ പാവയായിരുന്നില്ല. അച്ഛനെ സന്തോഷം കൊണ്ട് കരയിപ്പിച്ച പാവയാണത്.
വര്‍ണക്കടലാസില്‍ പൊതിഞ്ഞ മനോഹരമായ ഒരു പാവക്കുട്ടിയായിരുന്നു മകള്‍ പിതാവിന് സമ്മാനമായി നല്‍കിയത്. സന്തോഷത്തോടെ അദ്ദേഹം ആ പാവക്കുട്ടിയേ മുറുകെ പിടിച്ചു. അപ്പോഴാണ് പാവ സംസാരിക്കുന്ന കാര്യം പിതാവ് ശ്രദ്ധിച്ചത്. പാവയില്‍ അമര്‍ത്തുമ്പോള്‍ അതില്‍ നിന്ന് മകളുടെ ശബ്ദത്തിലുള്ള സംസാരം ഉയര്‍ന്നുവന്നു.
ആദ്യം അമര്‍ത്തിയപ്പോള്‍ ‘അച്ഛാ ഹാപ്പി ഫാദേഴ്സ് ഡേ’ എന്നായിരുന്നു പാവ സംസാരിച്ചത്. ‘അച്ഛനറിയുമോ ഞങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നു…’ പാവയില്‍ നിന്ന് മകളുടെ ഈ വാക്കുകള്‍ കേട്ടതും അനഡേല്‍മോയ്ക്ക് സന്തോഷം അടക്കാനായില്ല. ആ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. താന്‍ ഒരു മുത്തച്ഛനാകുന്നു എന്നറിഞ്ഞ് അനഡേല്‍മോ ആ പാവയേ കെട്ടിപ്പിടിച്ചു പൊട്ടികരയുകയായിരുന്നു.
Discussion about this post