ഒരാളെ അയാളുടെ ശരീരം, നിറം, പൊക്കം അങ്ങനെയുളള കാര്യങ്ങള്‍ പറഞ്ഞ് കളിയാക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പുതിയൊരു കാര്യമല്ല. നമ്മുക്ക് നേരിട്ട് അറിയില്ലെങ്കില്‍ പോലും അവരെ കളിയാക്കാന്‍ നാം മുന്നിട്ട് ഇറങ്ങാറുണ്ട്. ഇപ്പോള്‍ ഒരു മലയാളിയായ മനുഷ്യന്റെ ഭാര്യയുടെ തടിയെ കളിയാക്കിയ ആള്‍ക്കാര്‍ക്ക്
ചുട്ട മറുപടി നല്‍കുകയാണ് അയാള്‍.
സുജിത് ഭക്തന്‍ ഇന്റര്‍നെറ്റ് സെന്‍സേഷനാണ്. എന്നാല്‍ ഇപ്പോള്‍ അഭിനന്ദനങ്ങളും മറ്റും ലഭിക്കുന്നത് അവന്റെ അത്ഭുത യാത്ര വീഡിയോകള്‍ക്ക് വേണ്ടിയല്ല, തന്റെ ഭാര്യയെ തടിച്ചി എന്നു വിളിച്ച് കളിയാക്കിയവര്‍ക്ക് നല്‍കിയ മറുപടിക്കാണ്.
https://www.facebook.com/ptaonair/videos/340998613142248/
ശ്വേത എന്ന പെണ്‍കുട്ടിയെ ഈ അടുത്താണ് സുജിത്ത് വിവാഹം കഴിച്ചത്.
തന്റെ ഭാര്യയെക്കുറിച്ച് അമിതമായി അസ്വാസ്ഥ്യവും അപമാനകരവുമായ സന്ദേശങ്ങള്‍ വായിച്ചതിന് ശേഷം ഭക്തന്‍ ഒരു ഫേസ്ബുക്ക് ലൈവ് വീഡിയോ ചെയ്യാന്‍ തീരുമാനിച്ചു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ 8 ലക്ഷം കാഴ്ചക്കാരും 31,000 ഷെയറുകളുമായി തരംഗമാവുകയാണ്.
തന്റെ ഭാര്യയയുടെ ശരീരത്തെ കുറിച്ച് ഒരുപാട് അനാവശ്യ കമന്റുകള്‍ വന്നെന്നും താനും നല്ല തടിയുള്ള ആളാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.
Discussion about this post