കാലാവസ്ഥ പ്രവചനം തെറ്റിയാൽ പൂനെ ഐഎംഡി പൂട്ടുമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള കർഷകർ ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് അയച്ച കത്തിൽ ഷെഫ്കരി സംഘർഷ് സമിതി എന്ന ഒരു കൂട്ടം കർഷകരാണ് ഇക്കാര്യം അറിയിച്ചത്.
ഐ.എം.ഡികളും കീടനാശിനി ഉത്പന്ന കമ്പനികളും ചേർന്ന് തെറ്റായ രീതിയിൽ മൺസൂൺ പ്രവചനത്തെ വർദ്ധിപ്പിച്ചിരുന്നു. ഇത് കാരണം കർഷകർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായതിനാൽ ഈ പണം ഇവർ തിരിച്ചു നൽകണം എന്നാണ് കർഷകർ പറയുന്നത്.
ഭീഷണി സന്ദേശങ്ങൾ സംബന്ധിച്ച് ഐഎംഡി ഉദ്യോഗസ്ഥർ പൂനെ പോലീസ് കമ്മീഷണർ ഓഫീസും ശിവാജി നഗർ പോലീസ് സ്റ്റേഷനീലും പരാതി നൽകിയിട്ടുണ്ട്. പൂനെ, ബീഡ് കളക്ടർമാർ, ബീഡ് പോലീസ് എന്നിവയിലേക്കും അവർ ഒരു കോപ്പി അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന തെറ്റായ മൺസൂൺ പ്രവചനത്തെത്തുടർന്ന് കർഷകരുടെ നഷ്ടം 2.5 ലക്ഷമാണ്. മൺസൂൺ പ്രവചനത്തിൽ ഈ വർഷം വീണ്ടും തെറ്റു പറ്റിയിട്ടുണ്ട്. അതുകൊണ്ട്, സ്ഥാപനത്തെഅടച്ചു പൂട്ടുന്നതിനായി ഒക്ടോബർ 15 ന് കർഷകർ എത്തുമെന്നാണ് കത്തിൽ പറയുന്നത്.
Discussion about this post