ഒരു സിംഹം പെട്ടെന്ന് നിങ്ങളുടെ വീട്ടിൽ പ്രത്യക്ഷപ്പെട്ടെങ്കിൽ നിങ്ങൾ എന്തു ചെയ്യും? ഞായറാഴ്ച രാത്രി ഗുജറാത്തിലെ അമ്രേലി ജില്ലയിലെ പാടാല ഗ്രാമത്തിലെ ഒരു കർഷകൻ കണ്ടത് തന്റെ വീട്ടിൽ കടലയുടെ മുകളിൽ കിടക്കുന്ന സിംഹത്തെ ആണ്. കൃഷിക്കാരന്റെ ഒരു എരുമക്കുട്ടിയെ കൊലപ്പെടുത്തിയതിനുശേഷം സിംഹം അകത്തേക്ക് കയറിയത്.
15 അംഗങ്ങളുടെ കുടുംബം വീടിനുള്ളിൽ ഉണ്ടായിരുന്നു. 20 എരുമകൾ കൃഷിക്കാരന്റെ ഷെഡിൽ ഉണ്ടായിരുന്ന സമയം ആയിരുന്നു അത്. സംഭവത്തെക്കുറിച്ചുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പോകുന്നു.
സിംഹത്തെ രക്ഷിക്കാൻ രണ്ട് മണിക്കൂറിൽ കൂടുതൽ സമയം എടുത്തു. അവസാനം അവർ അതിനു കാട്ടിലേക്കുള്ള വഴിയും കാണിച്ചു കൊടുത്തു.
Discussion about this post