മരണപ്പെട്ട ആളുകളുടെ ഫേസ്ബുക്ക് പ്രൊഫൈലുകൾ പരിശോധിക്കുന്നത് എന്തിനാണെന്ന് പറയുകയാണ് അമേരിക്കയിലെ ഒരു ഡോക്ടർ. കാരണം കേട്ടാൽ നമ്മുടെ ഹൃദയം നുറുങ്ങി പോകും. ഡോക്ടർ ലൂയിസ് എം പ്രൊഫറ്റയാണ് മരിച്ച രോഗികളുടെ ഫേസ്ബുക്ക് പ്രൊഫൈലുകൾ പരിശോധിക്കുന്നത്. അവരുടെ പ്രിയപെട്ടവരുടെ മരണവർത്തകൾ അയാൾക്ക് അറിയിക്കേണ്ടി വരുമ്പോൾ ഉള്ള വിഷമം മാറ്റാൻ ആണ് ഇത്.
അവർ ജീവിച്ചിരുന്ന സന്തോഷകരമായ ലോകം എങ്ങനെ ആയിരുന്നു എന്ന് ഇതിലൂടെ അറിയാൻ കഴിയും എന്ന് അദ്ദേഹം ഒരു സോഷ്യൽ നെറ്വർക്കിങ് സൈറ്റിൽ കുറിച്ചു. അത് എന്നെ മനുഷ്യനായി നിലനിർത്തുന്നു. ഇനി ആ രോഗികളുടെ അമ്മയും അച്ഛനും ബന്ധുക്കളും ഇനി ഒരിക്കലും പഴയതുപോലെ സന്തോഷിക്കില്ല എന്നും അദ്ദേഹം പറയുന്നു.
അവരുടെ ജീവൻ നഷ്ടമായേക്കാവുന്ന സാധ്യമായ വഴികൾ ഡോക്ടർ വിശദീകരിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നത് , അനിയന്ത്രിതമായ വാഹനം ഓടിക്കൽ, പല കാര്യങ്ങളെ പറ്റിയും ഉള്ള അറിവില്ലായിമ എന്നൊക്കെ ഒരു ആരോഗ്യവാനായ ആളുടെ ജീവൻ കവരുന്നു.
Discussion about this post