ഫേസ്ബുക്ക് സെക്യൂരിറ്റിയിൽ വന്ന പിഴവ് കാരണം ഹാക്കർമാർ ഏകദേശം 50 ദശലക്ഷം അക്കൗണ്ടുകളിലേക്ക് പ്രവേശിച്ചത് ഉപയോക്താക്കളെ ശരിക്കും ആശങ്കയിൽ തള്ളി വിട്ടിരിക്കുകയാണ്. ലംഘനത്തിനെതിരെ കമ്പനി മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നതിനാൽ നിരവധി ആളുകളുടെ അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആവുകയും മറ്റും ചെയ്തിരുന്നു. ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് ഈ വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുക ആണെന്ന് അറിയിച്ചു
സുക്കർബർഗ് ഇങ്ങനെ എഴുതി: “ഫേസ്ബുക്കിൽ 50 ദശലക്ഷം ആളുകളുടെ അക്കൗണ്ടിൽ പ്രവേശിക്കാൻ ഉള്ള ആക്സസ് ടോക്കണുകൾ ആക്രമണകാരികൾ കൈക്കലാക്കി ദുരുപയോഗം ചെയ്യുകയായിരുന്നു”. ഡാറ്റ അപഹരിക്കപ്പെട്ടോ എന്ന് അവർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
കേംബ്രിഡ്ജ് അനലിറ്റിക്-ഫെയ്സ്ബുക്ക് അഴിമതി കാരണം ഭയപ്പെട്ടിരുന്ന ഉപയോക്താക്കൾക്ക് ഇക്കാര്യം വീണ്ടും ഭയം നൽകുന്നു.
.
Discussion about this post