ചുവന്നു തുടുത്ത അധരങ്ങളെ സൗന്ദര്യത്തിന്റെ അടയാളമായാണ് പരിഗണിക്കുന്നത്. എന്നാലത് സൗന്ദര്യത്തിന്റെയല്ല, അനാരോഗ്യത്തിന്റെ അടയാളമാണ്. ചിലരുടെ ചുണ്ടിന് ചുവപ്പും മറ്റു ചിലരുടേതിന് പിങ്കോ കറുപ്പോ മറ്റുമായിരിക്കും. ചുണ്ടുകള്‍ പരസ്പരം അമര്‍ത്തിവയ്ക്കുകയാല്‍ ഒരു വര പോലെ കാണപ്പെടുന്ന അവസ്ഥ കാര്‍ക്കശ്യം, വിയോജിപ്പ്, എതിര്‍പ്പ്, വിസമ്മതം എന്നിവയില്‍ ഏതിന്റെയും സൂചനയാകാം. സംസാരിച്ചു കൊണ്ടിരിക്കെ കേള്‍വിക്കാരന്‍ പെട്ടെന്നു ചുണ്ടുകള്‍ അമര്‍ത്തുന്നതായിക്കണ്ടാല്‍ ഏതു നിമിഷവും വിയോജിപ്പിന്റെയോ എതിര്‍പ്പിന്റെയോ ആയ പ്രതികരണം പ്രതീക്ഷിക്കാം. ദേഷ്യം, ദുഃഖം, അനിശ്ചിതത്വം തുടങ്ങിയ മാനസികാവസ്ഥകളും ഇതു പോലെ തന്നെ പ്രകടമാകുന്നു.
പതിവായി ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന സ്വഭാവമുള്ളവര്‍ മിതഭാഷികളായിരിക്കും. പക്ഷേ, അവര്‍ വല്ലപ്പോഴും പറയുന്ന വാക്കുകള്‍ അര്‍ഥഗര്‍ഭങ്ങളായിരിക്കും. വാതോരാതെ സംസാരിക്കുന്നവരെ അവരിഷ്ടപ്പെടുകയില്ല. അല്‍പ്പം വിടര്‍ന്ന ചുണ്ടുകളുള്ളവര്‍ സമയത്തിന്റെ കാര്യത്തിലായാലും വാക്കുകളുടെ കാര്യത്തിലായാലും അധികം പിശുക്കു കാണിക്കുന്ന കൂട്ടത്തിലായിരിക്കില്ല. ഏതൊരു കാര്യവും അല്‍പ്പം താമസിച്ചു തുടങ്ങുന്ന സ്വാഭാവക്കാരായ ഇവര്‍ അതുകൊണ്ടു തന്നെ അവസാനിപ്പിക്കുന്നതും താമസിച്ചായിരിക്കും പൊതുവെ ഉദാരമനസ്‌കരായിരിക്കും. ചുണ്ടു കടിച്ചുപിടിക്കല്‍ അനിശ്ചിതത്വത്തിന്റെയോ ശങ്കയുടെയോ പരിഭ്രമത്തിന്റെയോ അമ്പരപ്പിന്റെയോ വികാരങ്ങള്‍ അമര്‍ത്തിവയ്ക്കാനുള്ള ശ്രമത്തിന്റെയോ ലക്ഷണമാകാം.
കീഴ്ചുണ്ടുകള്‍ കടിച്ചു പിടിക്കുന്നതു സംശയത്തിന്റെയോ ആലോചനയുടെയോ ശ്രദ്ധാപൂര്‍വമായ നീക്കത്തിന്റെയോ സൂചനയാകാം. ചുണ്ടുകള്‍ അമര്‍ത്തിവച്ചു വിദൂരതയിലേക്കു നോക്കിയുള്ള ഇരുപ്പ് ഗാഢമായ ചിന്തയുടെ ലക്ഷണമായേക്കാം. അതേ ഇരിപ്പുതന്നെ ചെറുതായി തലയാട്ടിക്കൊണ്ടോ തലവശങ്ങ ളിലേക്കു ചലിപ്പിക്കുകൊണ്ടോ ആണങ്കില്‍ അത് യഥാക്രമം അംഗീകാരത്തിന്റെയോ വിയോജിപ്പിന്റെയോ അളന്നുമുറിച്ച പ്രകടമനമായേക്കാം. സാമാന്യത്തിലധികം ശക്തമായി അമര്‍ത്തിവച്ച ചുണ്ടുകള്‍ നിശ്ചയദാര്‍ഢ്യത്തിന്റെയോ മാനസികമായ സ്വയം പ്രതിരോധത്തിന്റെയോ സൂചനയാകാം.
Discussion about this post