ഇറ്റലിയിലെ റെയിൽവേ സ്റ്റേഷനിൽ ആൾക്കാരുമായി നിയന്ത്രണം വിട്ട് താഴേക്ക് പോകുന്ന ഒരു എസ്കലേറ്ററിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നിയന്ത്രണം വിട്ട എസ്കലേറ്ററിൽ ഉണ്ടായിരുന്ന 20 പേർക്ക് പരിക്ക് പറ്റി. എസ്കലേറ്റർ പെട്ടെന്ന് സ്‌പീഡ് കൂടിയതിനു പിന്നാലെയാണ് അപകടം ഉണ്ടായത്. സംഭവം നടന്നത് റോമിലെ പിയാസ്സ ഡെല്ലാ റിപ്പബ്ലിക്കയിലാണ്.
സംഭവത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു. വൈറൽ വീഡിയോയിൽ ആൾകാർ സ്പീഡ് കൂടുമ്പോൾ അതിൽ തുങ്ങി നിൽക്കുകയും ചാടി അപ്പുറത്തേക്ക് വരുകയും ചെയ്യുന്നത് കാണാൻ സാധിക്കും.
https://twitter.com/RBWorldorg/status/1054789992613068800
സംഭവത്തെക്കുറിച്ച് റോം അധികൃതർ രണ്ടു അന്വേഷണങ്ങൾ ആണ് നടത്തുന്നത്. എസ്കലേറ്ററിന്റെ പടികൾ മെറ്റൽ ഫലകങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുന്നവരെ സഹായിക്കാൻ നിരവധി അഗ്നിശമന പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിച്ചു.
Discussion about this post