ലിംഗപരമായ വിവേചനം അവസാനിപ്പിക്കുന്നതിനായി പുരുഷൻമാരും സ്ത്രീകളും ജോലി ചെയ്യുമ്പോഴും വീടുകളിൽ എത്തുമ്പോൾ ആ വിവേചനം തുടർന്ന് പോകുന്നു. പക്ഷെ അതിൽ നിന്നുമൊക്കെ വിപരീതമായ ഒരു സംഭവം ആണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പ്രസിദ്ധികരണം പറയുന്നത്. ഒരു സ്ത്രീയുടെ കഥ , അവളുടെ മാതാപിതാക്കൾ അവളെ വളർത്തിയത് ഒരു ജോലിയും ലിംഗാടിസ്ഥാനത്തിൽ ഉള്ളവ അല്ല എന്ന് പറഞ്ഞാണ്.
തന്റെ ‘അമ്മ ജോലിക്ക് പോകുമ്പോൾ തന്റെ സുഹൃത്തുക്കളുടെ അമ്മമാർ വീട്ടിൽ ഇരുന്നു ജോലികളോ മറ്റോ ചെയ്യുന്നത് താൻ പണ്ട് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ സാവധാനത്തിൽ, അവരുടെ മാതാപിതാക്കൾ അവരുടെ ജോലി, ഉത്തരവാദിത്തങ്ങൾ എന്നിവ എങ്ങനെ വീട്ടിൽ ബാലൻസ് ചെയ്തു എന്നും അത് തനിക്ക് എത്രത്തോളം ഉപയോഗമായി എന്നും മനസിലാക്കിയെന്നും അവർ പറയുന്നു.
“എന്റെ മാതാപിതാക്കൾ മുഴുവൻ സമയവും ജോലി ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. ആദ്യം അതെന്തിനാണെന്നു എനിക്ക് മനസ്സിലായിരുന്നില്ല. എന്റെ അമ്മ ജോലി ചെയ്യുന്നതിനെ ഞാൻ വെറുതിരുന്നു കാരണം എന്റെ സുഹൃത്തുക്കളുടെ അമ്മമാർ ഒന്നും ജോലിക്ക് പോയിരുന്നില്ല. അമ്മയും അച്ഛനും ഒറ്റക്കെട്ടായിരുന്നു.അമ്മയാണ് രാവിലെ ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തന്നിരുന്നത്. ഞങ്ങൾ സ്കൂളിൽ നിന്നും വരുമ്പോൾ അച്ഛൻ ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി തരും. ഏകദേശം 6 മണി കഴിയുമ്പോൾ അച്ഛൻ അമ്മയെ ഓഫീസിൽ നിന്നും കൂട്ടികൊണ്ട് വരും. അവർ ഇരുവരും ഞങ്ങളെ പഠിത്തത്തിൽ സഹായിക്കുകയും അതിനു ശേഷം ഇരുവരും ഒരുമിച്ച് അത്താഴം ഉണ്ടാക്കുകയും ചെയ്യും.” അവർ പറയുന്നു.
https://www.facebook.com/humansofbombay/photos/a.188058468069805/875621359313509/?type=3
അവരുടെ മാതാപിതാക്കൾ ലിംഗപരമായ തുല്യതയെ കുറിച്ച് പഠിപ്പിക്കുക മാത്രമല്ല. അത് അവരുടെ ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കണമെന്നും അവരെ പഠിപ്പിച്ചു.
Discussion about this post