ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണിനെയും ജര്‍മന്‍ ചാന്‍സിലര്‍ എന്‍ഗല മെര്‍ക്കലിനെയും ഒരുമിച്ച് കണ്ടപ്പോള്‍ ഭാര്യയും ഭര്‍ത്താവും ആണെന്ന് കരുതിയ 101 വയസായ മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നത്.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനുള്ള സ്മരണ പുതുക്കാന്‍ ആണ് ഇരുവരും എത്തിയത്. വീഡിയോയില്‍ വയസായ ആ സ്ത്രീ ചോദിക്കുന്നത് കേള്‍ക്കാന്‍ കഴിയും. മിസറ്റര്‍ മാക്ക്രോണ്‍ താങ്കളെ പോലെയുള്ള ഒരാളെ കാണുക എന്നത് തന്നെ വലിയ ഭാഗ്യം ആണ്. അപ്പോള്‍ താങ്കളെപ്പോലെ വലിയൊരാള്‍ക്ക് കൈ കൊടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. അതിനു ശേഷം മെര്‍ക്കലിന് നേരെ തിരിഞ്ഞ സ്ത്രീ നിങ്ങള്‍ മാഡം മാക്ക്രോണ്‍ അല്ലെ എന്ന് ചോദിക്കുന്നു. അത് തിരുത്താനായി അവര്‍ പറഞ്ഞു. അല്ല ഞാന്‍ ജര്‍മനിയുടെ ചാന്‍സിലര്‍ ആണ്.
അവരെ നോക്കി നിന്ന സ്ത്രീക്ക്് ഒന്നുടെ വ്യക്തമാകാന്‍ അവര്‍ പിന്നീട് ഈ കാര്യം അവര്‍ ഫ്രഞ്ചിലും പറയുന്നു.
Discussion about this post