ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിലെ റാണി എന്ന ആനമുത്തശ്ശി ശനിയാഴ്ചയാണ് തന്റെ 80 ആം പിറന്നാൾ ആഘോഷിച്ചത്. കേക്ക് മുറിച്ചാണ് ഈ മുത്തശ്ശിയുടെ ജന്മദിനം എല്ലാവരും ആഘോഷമാക്കിയത്. പിറന്നാളിനൊപ്പം പാർക്കിന്റെ 55 ആം വാർഷികവും ആഘോഷിച്ചു.
പാർക്കിന്റെ തുടക്ക കാലത്ത് ഹൈദരാബാദ് നൈസാം ആണ് റാണിയെ സമ്മാനിച്ചത്. റാണിയുടെ പിറന്നാൾ ആഘോഷിക്കാൻ വലിയൊരു പ്ലം കേക്ക് തന്നെ അധികൃതർ വാങ്ങിയിരുന്നു.ആനയെ പൂമാലയും മറ്റും അണിയിച്ചിരുന്നു. കേക്ക് മരിച്ചതിനു ശേഷം റാണിയുടെ ഇഷ്ട ഭക്ഷണമായ ശർക്കരയും നൽകി.
പാർക്കിലെ ഏറ്റവും അനുസരണയുള്ള മൃഗം റാണി ആണെന്ന് പറയുന്നു. പാർക്കിൽ ഉള്ള 5 ആനകൾക്കും ഭക്ഷണം കൊടുത്ത ശേഷം മാത്രമേ റാണി ഭക്ഷണം കഴിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി.
പാർക്കിൽ എല്ലാ മൃഗങ്ങളുടെയും പിറന്നാള്‍ ആഘോഷിക്കാറുണ്ട്. പാര്‍ക്കില്‍ മൃഗങ്ങള്‍ എത്തിയ ദിവസമാണ് പിറന്നാളായി ആഘോഷിക്കുക. ആ ദിവസം എല്ലാ മൃഗങ്ങള്‍ക്കും പ്രത്യേക ഭക്ഷണമാണ് നല്‍കുക.റാണിയുടെ പിറന്നാൾ ആഘോഷ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
Discussion about this post