ഒരു സ്‌ത്രീയായി ഈജിപ്തിൽ ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഒരു സ്‌ത്രീക്ക് സ്വന്തം വീട്ടിൽ പോലും രാത്രി ധൈര്യമായി ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല.സ്ത്രീകൾക്ക് അവരുടെ വേദന വെളിപ്പെടുത്തുന്നതിന് സമയവും ഒരുപാട് ധൈര്യവും വേണ്ടി വരുന്നു.
പക്ഷെ പരസ്യമായി ഈ പീഢനത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ അമാൽ ഫയാതിയുടേതുപോലെ നിങ്ങൾക്കും ജയിലിൽ കിടക്കാം. ലൈംഗിക പീഡനത്തിനെതിരെ ഫേസ് ബുക്കിൽ വീഡിയോ ഇട്ട നടിയും സന്നദ്ധപ്രവർത്തകയുമായ അമാലിനെ വ്യാജവാർത്ത പ്രചരിപ്പിച്ചു എന്ന പേരിൽ ആണ് 2 വർഷത്തേക്ക് ജയിലിൽ ഇട്ടത്.
ഈ വർഷം, ഫാതി ലോക്കൽ ബാങ്കിൽ പാവപെട്ടവരോട് അവർ കാണിക്കുന്ന അവഗണന, ഒരു ടാക്സി ഡ്രൈവർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും രാജ്യത്തിലെ ജീവിതനിലവാരം തീർത്തും മോശമാവുകയാണെന്നും പറഞ്ഞു 12 മിനിട്ടുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.
പോസ്റ്റ് ചെയ്ത രണ്ട് ദിവസങ്ങൾക്ക് ശേഷം ഈജിപ്ഷ്യൻ പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിൽ കയറി റെയ്ഡ് ചെയ്യുകയും അവരെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
Discussion about this post