1990 കളിലെ കുട്ടികൾ രാവിലെ കേട്ടിരുന്ന ഒരു ഗാനം ഉണ്ട് ” ഡക്ക് ടൈൽസ് വൂഹൂ” എന്ന ഗാനം. എല്ലായിപ്പോഴും പുഞ്ചിരിക്കുന്ന ഗായകൻ എന്ന് പേരുകേട്ട ഷാനും തന്റെ 13 വയസ്സായ മകനും ഡക്ക് ടൈൽസ് എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പ് വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ടേക്ക് ടൈൽസിന്റെ ഹിന്ദി തീം ആയ “സിന്ദഗി തൂഫാനി ഹേ” വീണ്ടും അവതരിപ്പിച്ചപ്പോൾ അത് നമ്മളെ കൂട്ടികൊണ്ട് പോകുന്നത് കുട്ടികാലത്തെ ഓർമ്മകളിലേക്കാണ്.
90 കളിൽ, സോണി എന്റർടൈൻമെന്റ് ടെലിവിഷനു മുന്നിൽ ഡിസ്നി ഹവർ എന്ന പരിപാടിയിൽ ഡക്ക് ടൈൽസ് എന്ന ഗാനം കേൾക്കാൻ കാത്തിരിക്കുമായിരുന്നു കുട്ടികൾ. കാരണം അന്ന് പഠിത്തം കാരണം കാർട്ടൂൺ കാണാൻ സമയം കിട്ടില്ലായിരുന്നു. ആ പാട്ട് കുട്ടികളെ ഉർജസ്വലം ആകുമായിരുന്നു. ഇത്രയും ഉന്മേഷത്തോടെ കുട്ടികളെ സ്കൂളിൽ പോകാൻ മറ്റെന്ത് സഹായിക്കുമായിരുന്നു.
ഷാനും മകനും ആ ഗാനത്തെ മോശമാക്കത്തെ തന്നെ വീണ്ടും അവതരിപ്പിച്ചതിന് നന്ദി പറയുകയാണ് ആരാധകർ. വരികളിൽ വളരെ ചെറിയ മാറ്റങ്ങൾ ഉണ്ട് എങ്കിലും അതും വളരെ മനോഹരമാണ്. പഴയ ഗാനത്തിൽ അമിത് കുമാറിന്റെ ശബ്ദം അങ്കിൾ സ്ക്രൂജ് പോലെ തോന്നിപ്പിക്കും എന്നതായിരുന്നു പ്രത്യേകത. ഇവർ എത്ര മനോഹരമാക്കിയാലും ആ പഴയ ശബ്ദം ആർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ്.
Discussion about this post