നടന് മോഹന്‍ലാലിന് ചിത്രങ്ങളോടും ശില്പങ്ങളോടും പെയിന്റിങ്ങുകളോടുമൊക്കെയുള്ള ഇഷ്ടം വളരെ വലുതാണെന്ന് ഇതിനകം നമ്മള് അറിഞ്ഞുകഴിഞ്ഞതാണ്. അദ്ദേഹം തന്റെ വീട്ടിലും ഇത്തരത്തില്‍ നിരവധി പെയിന്റിങ്ങുകള്‍ സമാഹരിച്ച് സൂക്ഷിക്കുന്നുമുണ്ട്. മോഹന്‍ലാല്‍ വരച്ച മൂന്നു കുഞ്ഞന്‍ ചിത്രങ്ങളാണ് താരത്തിനു നന്ദി പറഞ്ഞുകൊണ്ട് അജു വര്‍ഗീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെയും കാണിച്ചിട്ടുണ്ട്. ഹോളിഡേ ഇന്നില്‍ കഴിഞ്ഞ ദിവസം അമ്മയുടെ എക്സിക്യൂട്ടീവ് മീറ്റിംഗിനിടയിലാണ് ഈ സംഭവം.
Discussion about this post