രഞ്ജിത്ത് മോഹൻലാലിനെ നായകനാക്കി ലോഹം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രാമ. ചിത്രീകരണം പൂർത്തിയായ സിനിമ റിലീസിന് ഒരുങ്ങുകയാണ്. പ്രളയം കാരണമാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചത്. പുറത്തു വന്ന പോസ്റ്ററുകൾ എല്ലാം ചിത്രത്തിൽ ഉള്ള പ്രതീക്ഷ വർധിപ്പിക്കുന്നു. ഇപ്പോൾ ചിത്രത്തിൽ മോഹൻലാൽ ആലപിച്ച പ്രോമോ ഗാനം പുറത്തു വന്നിരിക്കുകയാണ്. പണ്ടാരാണ്ട് എന്ന ഗാനം ഇരു കൈയും നീട്ടിയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മോഹൻലാൽ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിൽ ഉണ്ടാകും എന്നാണ് പ്രോമോ സോങ് നൽകുന്ന സൂചന. വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇത് രഞ്ജിത് പറഞ്ഞു. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രഞ്ജിത്ത് തന്നെ ആണ് തിരക്കഥ എഴുതുന്നത്.
Discussion about this post