ചരിത്രപരമായ ഒരു നീക്കത്തിൽ ഈ വർഷം ഗർഭഛിദ്ര നിയമങ്ങൾ അയർലണ്ടിൽ മാറിയത്. അതീവ നിയന്ത്രണതിലായിരുന്നു അവിടെ ഗർഭഛിദ്രം എന്നത്. ഈ മാറ്റത്തിന്റെ ഹൃദയത്തിൽ ഒരു ഇന്ത്യൻ വനിത, ഡോ. സവിത ഹാലപ്പാനവാറിന്റെ മരണംആണ് കാരണമായത്. ഒക്ടോബർ 28, 2012 ൽ ഈ നിയമം കാരണം സവിതക്ക് നഷ്ടമായത് തന്റെ ജീവൻ ആയിരുന്നു. ആ നഷ്ടം ആണ് ഇങ്ങനെ ഒരു മാറ്റത്തിനു വഴി തെളിച്ചത്.
https://twitter.com/NWCI/status/1046311033172889600
ഇപ്പോൾ ഗർഭച്ഛിദ്രം രാജ്യത്ത് നിയമവിധേയമാക്കാൻ നിയമം വന്നതിനു ശേഷം വനിതാ പ്രവർത്തകയും നടിയുമായ എമ്മ വാട്സൺ പോർട്ടർ മാസികയുടെ ഒക്ടോബർ എഡിഷനിൽ ഹാലപ്പനവർക്ക് ഹൃസ്വമായ ആദരവ് രേഖപ്പെടുത്തി.
https://twitter.com/EmmaWatson/status/1046039357038243841
ഹാലപ്പനവർ, ഗിൽവേയിലെ ഒരു ആശുപത്രിയിൽ സെപ്സിസ് എന്ന രോഗം ബാധിചാണ് മരിച്ചത്. 17 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ അബോർട്ട് ചെയ്യാൻ സർക്കാർ വിസമ്മതിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരില ആണ് എമ്മ വാട്സൺ. 2014 ൽ യുഎൻ ഹി ഫോർ ഷി ക്യാമ്പയിൻ ആരംഭിച്ചതും എമ്മയാണ്.
Discussion about this post