പ്രശസ്ത മറാത്തി നാടക നടനും സിനിമ താരവും ആയ ഡോക്ടർ കാശിനാഥ് ഖാനിക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് നി, ഡോക്ടർ കാശിനാഥ് ഖനികർ. ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് . ഡേവിഡ്, ടേബിൾ നമ്പർ 21 , വസീർ, ശൈതാൻ എന്നി സിനിമകൾക്ക് തൂലിക ചലിപ്പിച്ച അഭിജിത് ദേശ്പാണ്ഡെ ആണ്. കാശിനാഥ് ഒരു നല്ല ഡെന്റൽ ഡോക്ടറും ആയിരുന്നു. ഇപ്പോൾ ചിത്രത്തിലെ ഗാനം പുറത്തെത്തി. രോഹൻ സംഗീതം നൽകിയ ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത് നകാശ് അസീസ് ആണ്.
നാടക ലോകത്തെ ഒരു സൂപ്പർസ്റ്റാർ ആയിരുന്നു കാശിനാഥ്. ആ കാലത്ത് സിനിമ നടന്മാരെക്കാളും സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കല ജീവിതവും ഉയർച്ചയും വീഴ്ചയും ഒക്കെ ചർച്ച ചെയ്യുന്ന ചിത്രം ആണിത്. അദ്ദേഹത്തിനെ പ്രശസ്തൻ ആക്കിയ സാംബാജി, ലയ്യ എന്നി കഥാപത്രങ്ങളെ കുറിച്ചും സിനിമ ചർച്ച ചെയ്യുന്നു. ഒരു നാടക യാത്രക്കിടെ വളരെ ചെറുപ്പത്തിൽ ആണ് അദ്ദേഹം മരിക്കുന്നത്.
Discussion about this post