ഡോ. ഗോവിന്ദപ്പ വെങ്കടസ്വാമി,ഡോ. അരവിന്ദ് ഐ ഹോസ്പിറ്റലിന്റെ സ്ഥാപകനും നേത്രരോഗവിദഗ്ദ്ധനുമായ അദ്ദേഹത്തിന്റെ നൂറാം പിറന്നാളിൽ ആദരിച്ച് ഗൂഗിൾ ഡൂഡിൽ. 1918 ഒക്ടോബർ 1 ന് തമിഴ്നാട്ടിലെ വടമലപൂരത്തിൽ ജനയിച്ച അദ്ദേഹത്തെ രോഗികളും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഡോക്ടർ വി എന്നാണ് വിളിച്ചിരുന്നത്. വെങ്കടസ്വാമി ഒരു ദീർഘദർശിയായ ഡോക്ടർ ആയിരുന്നു. അന്ധത ഇല്ലാതാക്കുവാൻ വേണ്ടി തന്റെ ജീവിതം തന്നെ സമർപ്പിച്ച ആളായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽ തന്നെ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗബാധിതനായിരുന്നെങ്കിലും, അന്ധതയുടെ പ്രധാന കാരണമായ തിമിരം നീക്കം ചെയ്യാനായി ശസ്ത്രക്രിയ എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം പഠിച്ചിരുന്നു.
അദ്ദേഹം ഗ്രാമീണ മേഖലയിൽ ക്യാമ്പുകൾ സ്ഥാപിച്ചു,ഒഫ്താൽമിക് അസിസ്റ്റന്റുമാർക്കുള്ള പരിശീലന പരിപാടികളും, അന്ധരായവർക്ക് പുനരധിവാസകേന്ദ്രവും സ്ഥാപിച്ചു. 1973 ൽ ഭാരതസർക്കാർ അദ്ദേഹത്തെ പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
1976 ൽ ആണ് അദ്ദേഹത്തിന്റെ സ്വാപന പദ്ധതിയായ അരവിന്ദ് കണ്ണാശുപത്രി ആരംഭിച്ചത്. 11 കിടക്ക സൗകര്യങ്ങളോടെയാണ് അന്ന് ആശുപത്രി ആരംഭിച്ചത്. എന്നാൽപിന്നീട് അത് രാജ്യത്തുടനീളം വ്യാപിക്കുകയും ആവശ്യമുള്ള രോഗികൾക്ക് സേവനം നൽകി കൊണ്ടിരിക്കുന്നു. ഡോക്ടർമാർ അവരുടെ വീട് പണയപ്പെടുത്തുകയും സ്വന്തം ഫർണീച്ചറുകൾ തുടങ്ങിയ ഹോസ്പിറ്റലിന് വേണ്ടി ഉപയോഗിക്കുകയും ചെയ്തു.
11 കിടക്കകളിൽ ആറെണ്ണം ചികിൽസക്ക് പണം ഇല്ലാത്തവർക്കും ബാക്കി 5 എണ്ണം തങ്ങളാൽ കഴിയുന്ന രീതിയിൽ പണം നല്കാൻ കഴിയുന്നവർക്കും വേണ്ടി ആയിരുന്നു.
തന്റെ ജീവിതകാലത്ത് 100,000 വിജയകരമായ ശസ്ത്രക്രിയകൾ അദ്ദേഹം നടത്തിയിരുന്നു.ഡൂഡിൽ പകുതി മങ്ങിയതും പകുതിമുഴുവനും ദൃശ്യമായതുമായ ചിത്രം നൽകിയിരിക്കുന്നത്.
Discussion about this post