“H2O എന്താണ് അർത്ഥമാക്കുന്നത്?” ഈ ചോദ്യമാണ് മിസ്സ് വേൾഡ് ബംഗ്ലാദേശ് 2018 ലെ മത്സരാർത്ഥിയെ വള്ളം കുടിപ്പിച്ചത്. ഒരു ദേശീയ ചടങ്ങിൽ പങ്കെടുക്കുന്നത്തിന്റെ സമ്മർദ്ദമാകാം ഈ തെറ്റിന് പിന്നൽ. പക്ഷെ ഈ വീഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്.
മത്സരത്തിൽ പാനലിലെ ഒരു ജഡ്ജി ഒരു മത്സരാർത്ഥിയോട് H2O യുടെ അർഥം എന്താണ് എന്ന് ചോദിച്ചത്. ചോദ്യം കേട്ട് അവൾ ആകെ വിയർത്തു. പല പ്രവശ്യം ഈ ചോദ്യം അവർ ആവർത്തിക്കുകയും ചെയ്തു. എന്തയാലും ജഡ്ജ് അതിന്റെ അർഥം വെള്ളം ആണെന്ന് പറഞ്ഞു കൊടുത്തു. തന്റെ ഭാഗം ന്യായികരിക്കാനായി ധാക്കയിൽ H2O എന്നൊരു ഹോട്ടൽ ഉണ്ടെന്നും താൻ അതാണോ എന്ന് തെറ്റിദ്ധരിച്ചു എന്നും പറഞ്ഞു.
https://youtu.be/F5AMLieKJ8w
ഇങ്ങനെ ഒരു തെറ്റ് ആദ്യമായി അല്ല മിസ് വേൾഡ് മത്സരാർത്ഥിക്ക് സംഭവിക്കുന്നത്. ഇതിനു മുൻപ് പ്രിയങ്ക ചോപ്രയും അബദ്ധം പറഞ്ഞിട്ടുണ്ട്. തന്നോട് അന്ന് ഇപ്പോൾ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ശക്തയായ സ്ത്രീയുടെ പേര് പറയാൻ പറഞ്ഞപ്പോ അവർ മദർ തെരേസ എന്നാണ് പറഞ്ഞത്. പക്ഷെ തെരേസ 1997 ൽ മരിച്ചിരുന്നു. ചോദ്യം ചോദിച്ചത് 2000 ത്തിലും.
Discussion about this post