എല്ലാ തരത്തിലുള്ള ഗാർഹിക പീഡനവും ഭയാനകം ആണ്. അത് അനുഭവിക്കുന്ന ഇരകൾ മാത്രമല്ല കണ്ടു നിൽക്കുന്ന കുട്ടികൾക്ക് പോലും അത് വളരെ അധികം ബാധിക്കും. ലോകം എമ്പാടുമുള്ള മനുഷ്യ സ്നേഹികൾ ഇതിനെതിരായ നിയമം ശക്തമാക്കും എങ്കിലും ഇരകൾ പരാതി കൊടുക്കാൻ തയ്യാറാകാറില്ല. ഈ ഇടക്ക് പുറത്തു വന്ന ഒരു ഗാർഹിക പീഡന വാർത്ത വളരെ പൈശാചികം ആയ ഒന്നാണ്. പക്ഷെ ഇവിടെ നന്ദി പറയേണ്ടത് ആറു വയസായ കുട്ടിയോടാണ്. കാരണം ആ കുട്ടി ആണ് ഇക്കാര്യം പുറം ലോകത്തെ അറിയിച്ച് തന്റെ മാതാവിനെ രക്ഷിച്ചത്.
തന്റെ ടീച്ചറിനോട് ആണ് അമ്മയെ അച്ഛൻ ഉപദ്രവിക്കുന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്. ജോഡി കീഗൻസ് എന്ന ആൾ ആണ് കുട്ടിയുടെ അച്ഛൻ . ആ സ്‌ത്രീ അയാളിൽ നിന്നും 3 വി വർഷമായി ഗാർഹിക പീഡനം എട്ടു വരികയാണ്. തന്റെ ‘അമ്മ ഇത് സഹിക്കുന്നത് കണ്ട കുട്ടി ഇത് പുറം ലോകത്തെ അറിയിക്കുകയായിരുന്നു. തന്റെ അച്ഛനെ തനിക്ക് ഇഷ്ടം ആണ് പക്ഷെ അയാൾ കിളിയുടെ പടമുള്ള വാൾപേപ്പർ കൊണ്ട് എന്നും അമ്മയെ അടിക്കും എന്നും കുട്ടി പറഞ്ഞു.
ഉടൻ തന്നെ അവർ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇത് അയാളുടെ അറസ്റ്റിനു വഴി വച്ചു. അയാളെ കോടതി 18 വർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. ഇപ്പോൾ കുട്ടിയുടെ ധൈര്യത്തെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.
Discussion about this post