ഒരു നായക്കുട്ടി താൻ അബദ്ധം കാണിച്ചതിലൂടെ രാത്രി വീട്ടിൽ നിന്നും പുറത്തായി. നായ പുറത്തായത് പക്ഷെ ആരും അറിഞ്ഞില്ല. പക്ഷെ ബുദ്ധിമാനായ നായ അകത്തു കയറാൻ ഒരു വഴി കണ്ടു പിടിച്ചു. അവൻ മനുഷ്യ സാങ്കേതികവിദ്യ ആണ് അകത്ത് കയറാനായി ഉപയോഗിച്ചത്. തന്റെ ഉടമസ്ഥനെ താൻ വെളിയിൽ ആണെന്ന് അറിയിക്കാനായി വീഡിയോ ഡോർ ബെൽ ആണ് നായക്കുട്ടി ഉപയോഗിച്ചത്. അതിന്റെ 20 സെക്കന്റ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്.
സെപ്തംബർ 25 ന് വാഷിങ്ടണിലെ സ്പോകാനിൽ താമസിചിരുന്ന മാർഷൽ എന്ന ഈ നായക്കുട്ടി പുറത്തേക്ക് ചാടുകയായിരുന്നു. പിന്നെ അവൻ സൌഹൃത്തോടെ ഡോർ ബെൽ ക്യാമെറയിൽ തലോടിക്കൊണ്ടിരുന്നു. വളരെ രസകരം ആണ് നായകുട്ടിയുടെ വീഡിയോ.
Discussion about this post