ഹാച്ചിക്കോ എന്ന നായയെ നമ്മുക്ക് എല്ലാവര്ക്കും അറിയാം. നമ്മുടെ ഉള്ളിൽ ഒരു നൊമ്പരം കോരി ഇട്ടാണ് ആ നായ ഈ ലോകം വിട്ട് പോയത്. ഹാച്ചി നീണ്ട 9 വർഷമാണ് മരിച്ചു പോയ തന്റെ യജമാനൻ തിരികെ വരുന്നതും കാത്ത് ഒരു റെയിൽവേ സ്റ്റേഷനിൽ ഇരുന്നത്. ആ കഥ സിനിമ ആകിയപ്പോഴും നമ്മുടെ എല്ലാം കണ്ണുകൾ നിറഞ്ഞു.
https://youtu.be/3brcV0NoJ3M
ഇപ്പോൾ മരിച്ചു പോയ തന്റെ യജമാനയ്ക്ക് വേണ്ടി 80 ദിവസമായി ഒരിടത്ത് കാത്ത് നിൽക്കുന്ന ഒരു നായയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കാറപകടത്തിൽ തന്റെ ഉടമസ്ഥ മരിച്ച കാര്യം അറിയാതെയാണ് ഈ നായ കാത്തിരിക്കുന്നത്. മംഗോളിയയിൽ ആണ് സംഭവം.
കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ഉടമസ്ഥ കാർ ആക്‌സിഡന്റിൽ മരിച്ചത്. അതിനു ശേഷം നായ ഇവിടെ വന്നു കാത്തു നിൽക്കുകയാണ്. ആരേലും സഹായിക്കാൻ അടുത്തേക്ക് വന്നാൽ നായ ഭയന്ന് ഓടും. കാറിൽ പോകുന്നവർ നായക്ക് ഭക്ഷണം നൽകുന്നുണ്ട്. പക്ഷെ ആരേലും അടുത്തേക്ക് എത്തിയാൽ നായ ഭയന്ന് ഓടാൻ തുടങ്ങും.
Discussion about this post