പട്ടിക്ക് എന്താണ് സ്കൂളിൽ കാര്യം അല്ലെ. ഒന്നുകിൽ വഴിയേ പോയപ്പോൾ കയറിയതാകാം അല്ലെങ്കിൽ ഏതേലും കുട്ടികളുടെ പിന്നാലെ വന്നതാകാം. പക്ഷെ ഇവിഡി അങ്ങനെ അല്ല. സെൽക്കി എന്ന പേരുള്ള നായ വളരെ പ്രത്യേകത ഉള്ള ഒന്നാണ്. ബിക്ക്ലി പാര്‍ക് സ്കൂളിലെ തെറാപ്പിസ്റ്റ് ആണ് ഈ നായ. പ്രധാനാധ്യാപകനായ പാട്രിക് വെന്നം ആണ് ഈ നായയെ സ്കൂളിൽ എത്തിച്ചത്. കുട്ടികൾക്ക് നായകളോടുള്ള ഭയം മാറാൻ ആണ് ഇത്. അവനുമായി ഇടപഴകി അവർക്ക് നായയെ ഭയവും മാറും നായകൾ അവരുടെ പ്രിയ സ്നേഹിതരുമായി മാറും എന്ന അധ്യാപകൻ കരുതുന്നു.
അതിനുള്ള ഉദാഹരണങ്ങളും ലഭ്യമാണ്. സ്കൂളിലെ ഒരു കുട്ടി സെൽക്കി വന്നതിനു ശേഷം നായകളോടുള്ള ഭയം മാറി എന്ന് പറയുന്നു.
ചാര്‍ലി എന്ന കുട്ടിയുടെ അമ്മ കഴിഞ്ഞ വര്‍ഷം മരിച്ചുപോയി. അത് അവനെ വളരെ അധികം തളർത്തിയിരുന്നു.സെല്ക്കിയുമായി ചാര്‍ലി സൌഹൃദത്തിലായതിനു ശേഷമാണ് അവന്റെ വിഷാദം അവസാനിച്ചത്.
പഠനങ്ങള്‍ തെളിയിക്കുന്നത്, മൃഗങ്ങള്‍ നമ്മുടെ മൂഡിനെ പോസിറ്റീവായി ബാധിക്കുമെന്നാണ്. അത് നമ്മളെ റിലാക്സായിരിക്കാന്‍ സഹായിക്കും. സെല്‍ക്കി വളരെ മൃദുവായ സ്വഭാവമുള്ള പട്ടിയാണ്.
Discussion about this post