മനുഷ്യനെക്കാള്‍ ബുദ്ധിയും സ്‌നേഹവും കടപ്പാടുമൊക്കെയുള്ള മൃഗമാണ് നായ. നായയുടെ യജമാന സ്‌നേഹത്തിന് മുന്നില്‍ പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് സൈബര്‍ ലോകം അടിവരയിടുകയാണിപ്പോള്‍. ഇതിന് കാരണം ഒരു വീഡിയോയാണ്.
പുഴയില്‍ വീണ പന്തെടുക്കാനായി വെള്ളത്തിലിറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുകയാണ് നായ.
പുഴയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ ഉടുപ്പില്‍ കടിച്ച് പിന്നിലേക്ക് വലിക്കുകയാണ് ഈ നായ ചെയ്യുന്നത്. പുഴവക്കില്‍ നിന്നും മാറ്റി പെണ്‍കുട്ടിയെ തള്ളിയിട്ട ശേഷം പുഴയില്‍ വീണ പന്തെടുക്കാന്‍ വെള്ളത്തിലേക്ക് ചാടുകയാണ് ഈ നായ. 16 സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യമെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ഫിസിക്സ് ആസ്ട്രോണമി ഡോട്ട് ഒആര്‍ജി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
One word this video… pic.twitter.com/D1jpArOdco
— Physics-astronomy.org (@OrgPhysics) June 16, 2019
Discussion about this post