തന്റെ നായയായ പ്രിൻസിസാസിന്റെ കള്ളത്തരം പൊളിച്ച ഉടമയുടെ ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അമേരിക്കയിലെ ഒക്ലഹോമ സിറ്റിയിലെ ബെറ്റ്സി റൈസ് തന്റെ നായയയുടെ ഫോട്ടോ ഷെയർ ചെയ്തു കൊണ്ടാണ് പോസ്റ്റ് ഇട്ടത്. അവൾ രാത്രി ആരും കാണാതെ വീട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള മക്‌ഡൊണാൾഡ്‌സ് ഷോപ്പിന്റെ അടുത്ത് പോയി തെരുവ് നായയയെ പോലെ ഇരിക്കും. എന്തിനാണ് എന്നല്ലേ. ആർക്കെങ്കിലും പാവം തെരുവ് നായ എന്ന് തോന്നി അവൾക്ക് മക്‌ഡൊണാൾഡിസിൽ നിന്നും ഭക്ഷണം നൽകും എന്ന പ്രതീക്ഷയിൽ.
https://www.facebook.com/photo.php?fbid=1932743663686683&set=a.1435726770055044&type=3&eid=ARADZ3PpNmlcnWd9nUGlVSBodDRY1wp9zedTRDUFytr8dRWP4WXc7QNvyQvhOAMUoQOVodTsS5lHoNw-
അവൾ ഇങ്ങനെ എഴുതി ” നിങ്ങൾ ആരെങ്കിലും എന്റെ ഈ നായയെ മക്‌ഡൊണാൾഡ്സിന്റെ അടുത്ത് രാത്രി കാണുക ആണെങ്കിൽ അവൾക്ക് ഭക്ഷണം കൊടുക്കാതെ ഇരിക്കുക. ഭക്ഷണം കഴിച്ച് അല്ലെങ്കിലും അവൾ തടിച്ചി ആവുകയാണ്. അവൾക്ക് നന്നായി അഭിനയിക്കാൻ അറിയാം. ആരും കാണാതെ രാത്രി അവൾ മക്‌ഡൊണാൾഡ്സിന്റെ അടുത്ത് പോയി ഇരിക്കും. അവളൊരു തെരുവ് നായ അല്ല, അങ്ങനെ പക്ഷെ അഭിനയിക്കും. അങ്ങനെ അഭിനയിച്ച് ആൾക്കാരുടെ കയ്യിൽ നിന്നും ബർഗറുകൾ കഴിക്കുക എന്നാണ് ലക്‌ഷ്യം.”
https://www.facebook.com/100008532040164/videos/pcb.1932838967010486/1932838510343865/?type=3&__tn__=HH-R&eid=ARBoAS8OclYvm6BQLPjGQGJtaJLife99W700S4-jA5cIs85nf-c_DGSujZxF2CN0DhDZHP8TKQh1nJoL
ഒരു ദിവസം രാത്രി അവൾ അരിയായതെ അവളെ പിന്തുടർന്നപ്പോൾ ആണ് കള്ളി വെളിച്ചത്തായത്. അവൾ മക്‌ഡൊണാൾഡ്‌സ് എത്തിയപ്പോൾ നായ അവിടെ ഇരിക്കുന്നത് കണ്ടു. കാറിൽ വന്ന ഏതോ യുവതി അവൾക്ക് ബർഗർ കൊടുക്കുന്നും ഉണ്ട്. ബേറ്സി അടുത്തേക്ക് ചെന്നപ്പോൾ അവളെ മനസിലായി വാലാട്ടുന്ന വിഡിയോയും അവൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/100008532040164/videos/1932838497010533/
Discussion about this post