വെളിച്ചത്തിന്റെ ഉത്സവം ആണ് ഇന്ത്യ മുഴുവൻ ആഘോഷിക്കുന്ന ദീപാവലി. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ഇത് 5 ദിവസ്സം വരെ നീളുന്ന ഒരു ആഘോഷം ആണ്. നേപ്പാളിൽ ദീപാവലി തിഹാർ എന്നാണ് അറിയപ്പെടുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ദീപാവലി ആഘോഷങ്ങൾ ആണ് നടക്കുക, അതും ഓരോ ദിവസം ഓരോ ആചാരങ്ങൾ. ഈ വാർഷിക ഉത്സവത്തിന്റെ രണ്ടാം ദിനം കുക്കുർ തിഹാർ’ എന്ന പേരിൽ ആഘോഷിക്കുന്നു. ഇത് മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കാണിക്കാൻ ആഘോഷിക്കുന്ന ഒന്നാണ്. ഈ ദിവസം നായകളെ വർണശബളമായ ചായങ്ങളും മാലകളും കൊണ്ട് അലങ്കരിക്കുന്നു. അവർക്ക് രുചികരമായ ഭക്ഷണവും നൽകുന്നു. ഈ ദിവസത്തിൽ പോലീസ് നായകളെ അവരുടെ സേവനത്തിനായി ആദരിക്കുന്നു.
ഹിന്ദു ഐതിഹ്യങ്ങളോട് നായകൾ സമ്പുഷ്ടമായതിനാൽ നേപ്പാളിൽ അവക്ക് പ്രത്യേക പ്രാധാന്യം നൽകുന്നു. മഹാഭാരത പ്രകാരം ശിവന്റെ ശക്തമായ ഒരു രൂപമായ ഭൈരവന്റെ വാഹനം ഒരു നായയാണ്. മരണത്തിൻറെ ദേവനായ കാലൻ രണ്ടു നായകളെ വളർത്തിയതായും പറയുന്നു. ദുർഗ പൂജയ്ക്കു ശേഷം നേപ്പാളിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉൽസവമാണ് തിഹാർ.
Discussion about this post