ലോകത്ത് തങ്ങളുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നും തന്നെ ഒരു തടസമായി തോന്നില്ല. അതിപ്പോൾ അവരുടെ ശരീരം ആയാലും ഇനി മറ്റെന്ത് കാര്യങ്ങൾ ആയാലും. ദൃഢനിശ്ചയം ഉണ്ടെങ്കിൽ അവർ അത് നേടുക തന്നെ ചെയ്യും. അതുപോലെ തന്റെ സ്വപ്നമായ അധ്യാപനം എന്ന ജോലി നേടിയെടുത്തിരിക്കുകയാണ് സഞ്ജയ് സെൻ എന്ന മനുഷ്യൻ.
അരക്ക് താഴോട്ട് ഉള്ള ഭാഗം ജന്മനാ തളർന്നു പോയ മനുഷ്യൻ ആണ് അദ്ദേഹം. പക്ഷെ അതൊന്നും അദ്ദേഹത്തിന്റെ സ്വപ്നത്തിനു ഒരു തടസ്സം ആയിരുന്നില്ല. ഒരു ട്വിറ്റര് ഉപയോക്താവാണ് സഞ്ജയ്യുടെ ചിത്രവും മറ്റു കാര്യങ്ങളും പങ്ക് വച്ചത്.
https://twitter.com/anita_chauhan80/status/1039023288868065281
2009 മുതൽ രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ പഠിപ്പിക്കുകയാണ് അദ്ദേഹം. രാജസ്ഥാൻ സർക്കാരിന്റെ ശിക്ഷ സമ്പൽ പദ്ധതിയുടെ ഭാഗമായിട്ടാണ് അദ്ദേഹം ഇവിടെ പഠിപ്പിക്കുന്നത്. തനിക്ക് മുന്നോട്ട് പോകാൻ സഹായിക്കുന്ന വാഹനമോ, ഊന്നു വാദിയോ അദ്ദേഹം ഉപയോഗിക്കുന്നില്ല. ഇദ്ദേഹത്തിന്റെ ചിത്രവും ജീവിതവും അതിവേഗം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
https://twitter.com/anita_chauhan80/status/1039023288868065281
https://twitter.com/sampadscales/status/1038801180904763392
Discussion about this post