തമിഴ് ഹാസ്യതാരം നായകനായി എത്തിയ ഹൊറർ കോമഡി ചിത്രം ആയിരുന്നു ദില്ലുക്ക് ധുട്. 2016 ൽ പുറത്തിറങ്ങിയ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുകയാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സന്താനം തന്നെ ആണ് ചിത്രത്തിൽ നായകൻ ആയി എത്തുന്നത്. ഒന്നാം ഭാഗത്തിന്റെ അതെ മാതൃകയിൽ ആണ് ഈ ചിത്രവും എന്ന് ഉറപ്പ് നൽകുന്ന ടീസർ ആണ് ഇത്.
രംഭല തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ദീപക് കുമാർ ആണ് ഛായാഗ്രഹണം. സംഗീതം ഷബീർ. മലയാളിയായ ശ്രിത ശിവദാസ് ആണ് ചിത്രത്തിലെ നായികാ. ഒരു ഇടവേളക്ക് ശേഷം ശ്രിത അഭിനയിക്കുന്ന ചിത്രം ആണിത്. മൊട്ട രാജേന്ദ്രൻ, ഉർവശി, ബിപിൻ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു. രണ്ടാം ഭാഗവും വമ്പൻ ഹിറ്റ് ആകുമെന്നാണ് പ്രതീക്ഷ. ടീസറിന് നല്ല പ്രതികരണം ആണ് ലഭിക്കുന്നത്.
Discussion about this post