ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന ചിത്രമാണ് വടചെന്നൈ. ആടുകളം എന്ന ചിത്രത്തിന് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രവും ആണിത്. ഇപ്പോൾ ചിത്രത്തിലെ രണ്ടാമത്തെ സെറ്റ് മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നേരത്തെ ജയ് സെറ്റ് മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.ചിത്രത്തിലേ വലിയൊരു ഭാഗം ജയിലിലാണ്. കൂറ്റന്‍ ജയിലിന്റെ സെറ്റൊരുക്കുകയായിരുന്നു. ചിത്രത്തിന്റെ മറ്റ് പല ലൊക്കേഷനുകളും സെറ്റിട്ടാണ് തയാറാക്കിയത്.
ഇപ്പൊ ചിത്രത്തിലെ ഗ്രാമവും മറ്റും റെഡി ആക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഒരു ട്രിലജി ആയി ആണ് ചിത്രം ഒരുങ്ങുന്നത്. ധനുഷും, വെട്രിമാരനും ചേർന്നാണ് പ്രൊഡക്ഷൻ. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സമുദ്രക്കനി, ഐശ്വര്യ രാജേഷ്, ആൻഡ്രിയ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.
Discussion about this post