പ്രഭുദേവ, തമന്ന എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി വിജയ് ഒരുക്കിയ ഹൊറർ കോമഡി ചിത്രമായിരുന്നു ദേവി. ഹിന്ദിയിലും തമിഴിലുമായി ഇറങ്ങിയ ചിത്രം വമ്പൻ വിജയം ആയിരുന്നു. സോനു സൂദ്, ഫറാഹ് ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.
ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് തുടങ്ങി എന്ന് പറഞ്ഞു അണിയറപ്രവത്തകർ ഒരു വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. പ്രഭുദേവയും , തമന്നയും തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നന്ദിതയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എ എല്‍ വിജയ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . പ്രഭുദേവയും, കെ ഗണേഷും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
https://www.facebook.com/Tamannaahspeakxs/videos/322573545142916/
ചിത്രം ഇറങ്ങി രണ്ടാം വർഷത്തിൽ ആണ് രണ്ടാം ഭാഗം ഷൂട്ട് തുടങ്ങുന്നത്.
Discussion about this post