ഗൗതം കാർത്തിക്കിന്റെ നായകനാക്കി മുത്തയ്യ ഒരുക്കുന്ന ഏറ്റവും പുതിയ ആക്ഷൻ മസാല ചിത്രമാണ് ദേവരാട്ടം. മലയാളിയായ മഞ്ജിമ മോഹൻ ആണ് ചിത്രത്തിൽ നായികാ ആയി എത്തുന്നത്. കടൽ എന്ന മണി രത്‌നം ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടൻ ആണ് കാർത്തിക്കിന്റെ മകൻ ഗൗതം കാർത്തിക്ക്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. നല്ലൊരു മസാല പടം ആയിരിക്കും ഇതെന്ന സൂചനകൾ ആണ് ട്രൈലെർ നൽകുന്നത്.
ഇരുട്ട് അറയിലെ മുരട്ടു കൂത്ത് എന്ന ചിത്രത്തിന് ശേഷം ഗൗതം അഭിനയിക്കുന്ന ചിത്രം ആണിത്. ഇപ്പടൈ വെള്ളോം എന്ന ചിത്രത്തിന് ശേഷം മഞ്ജിമ നായിക ആകുന്ന ചിത്രവും ആണിത്. ശക്തി ശരവണൻ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ജ്ഞാനവേൽരാജാ ആണ് ചിത്രം നിർമിക്കുന്നത്.
Discussion about this post