കാർത്തിയെ നായകനാക്കി രജത്ത് രവിശങ്കർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവ്. ചിത്രത്തിന്റെ ആദ്യ ട്രൈലെർ പുറത്തിറങ്ങി. തിരക്ക് നിറഞ്ഞ ലോകത്ത് നിന്നും മാറി തന്റെ ജീവിതം ആസ്വദിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളുടെ കഥയാണ് ദേവ് പറയുന്നത്.
കാർത്തി, രാകുൽ പ്രീത്, പ്രകാശ് രാജ്, രമ്യ കൃഷ്ണൻ, വിഘ്‌നേശ്, അമൃത, നിക്കി ഗൽറാണി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ് ലക്ഷ്മൺ കുമാർ ആണ് ചിത്രം നിർമിക്കുന്നത്. ആർ വേൽരാജ് ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
Discussion about this post