മരുഭൂമി എന്നാൽ നമ്മുക്ക് ഓര്മ വരുന്നത് ചൂട് ആണ്. കാരണം നമ്മൾ കണ്ടിടത്തോളം മരുഭൂമികൾ ഒക്കെ നമ്മുക്ക് സമ്മാനിക്കുന്നത് നീണ്ടു കിടക്കുന്ന മണൽ കുന്നുകളും ചൂടും മറ്റുമാണ്. പക്ഷെ നമ്മൾ കണ്ടതൊന്നും അല്ല ശരിക്കും ചൂടൻ മരുഭൂമികൾ. ലോകത്തിലെ ഏറ്റവും ചൂടേറിയ. ജനവാസം ഉള്ളതിൽ ഏറ്റവും ചൂടേറിയ മരുഭൂമി ആണ് എത്തിയോപ്പിയയിലെ ഡള്ളോല്‍.
2 മാസങ്ങൾ ഒഴികെ മാസം ഒഴികെ ബാക്കിയുള്ള 10 മാസങ്ങളും ശരാശരി 46 ഡിഗ്രീ വരെ താപനില ഉള്ള സ്ഥലമാണ് ഡള്ളോല്‍ മരുഭൂമി. പക്ഷെ എടുത്ത് പറയേണ്ടത് ഇവിടെത്തെ മനോഹാരിതയാണ്. അതുകൊണ്ട് തന്നെയാണ് ചൂട് വക വയ്ക്കാതെ സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. ഒട്ടകം വഴിയാണ് ഇവിടേക്ക് എത്താൻ ഉള്ള ഏക മാർഗം.
ഇവിടത്തെ മലയിടുക്കുകൾ എല്ലാം തന്നെ വിവിധ നിറത്തിൽ ഉള്ളത് ആണ്. പെട്ടെന്ന് കയറിചെല്ലാന്‍ കഴിയുന്ന സ്ഥലമല്ല ഡള്ളോല്‍. കാലാവസ്ഥയെ നേരിടാൻ കെൽപ്പുള്ളവർക്ക് മാത്രമേ ഇവിടെ അധിക സമയം പിടിച്ച് നില്ക്കാൻ കഴിയു. അല്ലത്തവർ ശരിക്കും വശം കെടും.
ഭുമിക്കുലുക്കവും , അഗ്നിപർവത സ്ഫോടനവും ഇവിടെ സ്ഥിരം പ്രതിഭാസം ആണ്. ഇവിടെ ഇതുവരെ രേഖപ്പെടുത്തിയത്തില്‍ ഏറ്റവും കുറവ് താപനില 37 ഡിഗ്രിയാണ്. കല്ലുകളിൽ കൊത്തിവച്ച മനോഹര ഡിസൈനുകൾ ഇവിടെ ഉള്ള ശിലകളിൽ കാണാൻ സാധിക്കും.
Discussion about this post